സിപിഎമ്മിനെ വിമർശിച്ചു; വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു

'നമ്മുടെ മൂന്നിലവ്' എന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് സിപിഎമ്മിനെതിരായ പോസ്റ്റുകൾ ഷെയർ ചെയ്തത്
സിപിഎമ്മിനെ വിമർശിച്ചു; വാട്ട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ 
പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചു
Updated on

കോട്ടയം: വാട്ട്സാപ്പ് ഗ്രൂപ്പിൽ സിപിഎമ്മിനെ വിമർശിച്ചതിന് അഡ്മിൻ മാരോട് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ നിർദേശം. കോട്ടയം മൂന്നിലവിലാണ് സംഭവം. 'നമ്മുടെ മൂന്നിലവ്' എന്ന വാട്ട്സാപ്പ് ഗ്രൂപ്പിലാണ് സിപിഎമ്മിനെതിരായ പോസ്റ്റുകൾ ഷെയർ ചെയ്തത്. റിജിൻ, ജോബി, ജോൺസൺ എന്നിവരോടാണ് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടത്.

സിപിഎം മൂന്നിലവ് ലോക്കൽ കമ്മിറ്റി സെക്രട്ടറി സതീഷിന്‍റെ പരാതിയിലാണ് പൊലീസ് ഗ്രൂപ്പ് അഡ്മിൻ മാരെയും പോസ്റ്റ് ഷെയർ ചെയ്ത ആളെയും വിളിപ്പിച്ചത്. മതസ്പർധ ഉണ്ടാക്കുന്ന പോസ്റ്ററുകൾ പ്രചരിപ്പിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി.

Trending

No stories found.

Latest News

No stories found.