പോക്സോ കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

Police officer arrested in POCSO case palakkad
പോക്സോ കേസിൽ പൊലീസ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ
Updated on

പാലക്കാട്: 16 കാരിയെ പീഡിപ്പിച്ച കേസിൽ പൊലീസുകാരൻ അറസ്റ്റിൽ. പാലക്കാട് പുതുശ്ശേരി സ്വദേശിയും മലപ്പുറം അരീക്കോട് ക്യാംപിലെ സിവിൽ പൊലീസ് ഓഫിസറുമായ അജീഷ് (28) ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയിൽ പാലക്കാട് കസബ പൊലീസ് പോക്സോ വകുപ്പ് ചുമത്തി ഇയാളെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ നേരത്തെയും മറ്റൊരു പെൺകുട്ടിക്കെതിരെ മോശമായി പെരുമാറിയതിന് പൊലീസിന് പരാതി ലഭിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.