കെഎസ്ആർടിസി ഡ്രൈവർ - മേയർ തർക്കം: യദുവിനെതിരേ തെളിവുണ്ടെന്ന് പൊലീസ്

തിരുവനന്തപുരം പട്ടം മുതൽ പാളയം വരെ മറ്റൊരും ബസും കാറും ഓടിച്ച്, പരാതിക്ക് ആസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമാണ് പൊലീസിന്‍റെ നിഗമനം
Police recreates Mayor - KSRTC driver incident
കെഎസ്ആർടിസി ഡ്രൈവർ യദുFile
Updated on

തിരുവനന്തപുരം: കെഎസ്ആർടിസി ഡ്രൈവർ യദു അശ്ലീല ആംഗ്യം കാണിച്ചെന്ന തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്‍റെ പരാതിയിൽ തെളിവുണ്ടെന്ന് പൊലീസ്. തിരുവനന്തപുരം പട്ടം മുതൽ പാളയം വരെ മറ്റൊരും ബസും കാറും ഓടിച്ച്, പരാതിക്ക് ആസ്പദമായ സംഭവം പുനരാവിഷ്കരിച്ച ശേഷമാണ് പൊലീസിന്‍റെ നിഗമനം.

ഡ്രൈവർ ആംഗ്യം കാണിച്ചാൽ കാറിന്‍റെ പിൻസീറ്റിൽ ഇരിക്കുന്നവർക്ക് കാണാൻ കഴിയില്ലെന്ന വാദം ഇതോടെ പൊളിഞ്ഞു. കാണാൻ സാധിക്കുമെന്നു തന്നെയാണ് സംഭവം പുനരാവിഷ്കരിച്ചപ്പോൾ വ്യക്തമായത്. ഇതിന്‍റെ അടിസ്ഥാനത്തിൽ ഡ്രൈവർ യദുവിനെതിരേ കുറ്റപത്രം തയാറാക്കും.

കെഎസ്ആർടിസി ബസിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചാൽ മേയറുടെ പരാതി സ്ഥിരീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാൻ സാധിക്കുമായിരുന്നു. എന്നാൽ, ഈ ദൃശ്യങ്ങൾ ദുരൂഹമായി നഷ്ടപ്പെട്ടു. കേസിൽ സാക്ഷികളോ മറ്റു തെളിവുകളോ ഇല്ല. അതിനാലാണ് സംഭവം പുനരാവിഷ്കരിച്ചത്.

മേയർ - ഡ്രൈവർ തർക്കവുമായി ബന്ധപ്പെട്ട് നിലവിൽ മൂന്ന് കേസുകളാണുള്ളത്. അതിലൊന്നാണ് യദു അശ്ലീല ആംഗ്യം കാണിച്ചെന്ന ആര്യ രാജേന്ദ്രന്‍റെ പരാതി. മേയർക്കെതിരേ യദു നൽകിയ പരാതിയാണ് മറ്റൊന്ന്. ബസിലെ സിസിടിവി ദൃശ്യങ്ങൾ നഷ്ടപ്പെട്ടതു സംബന്ധിച്ച് മൂന്നാമതൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.