യാത്രാ നിരോധനമുള്ള മൂന്നാർ ഗ്യാപ് റോഡിലൂടെ കുട്ടികളുമായെത്തി; സ്കൂൾബസ് തടഞ്ഞ് പൊലീസ്

പൊലീസ് സ്കൂൾബസ് വഴി തിരിച്ചു വിടുകയായിരുന്നു.
police stopped school bus with kids on the Munnar Gap road
യാത്രാ നിരോധനമുള്ള മൂന്നാർ ഗ്യാപ് റോഡിലൂടെ കുട്ടികളുമായെത്തി; സ്കൂൾബസ് തടഞ്ഞ് പൊലീസ്
Updated on

ഇടുക്കി: യാത്രാ നിരോധനമുള്ള മൂന്നാർ ഗ്യാപ് റോഡിലൂടെ വിദ്യാർഥികളുമായി പോയ സ്കൂൾബസ് പൊലീസ് തടഞ്ഞു. ചിന്നക്കനാലിലെ സ്വകാര്യ സ്കൂളിലേക്ക് പ്രീ പ്രൈമറി ക്ലാസുകളിലെ വിദ്യാർത്ഥികളും അധ്യാപകരുമടക്കം പോയ ബസാണ് യാത്രാനിരോധനമുള്ള മേഖലയിലൂടെ പോയത്. ബസ് പിന്നീട് പൊലീസ് കുഞ്ചിത്തണ്ണി വഴി ചിന്നക്കനാലിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു.

ഗ്യാപ്പ് റോഡിൽ യാത്രാ നിരോധനവും പ്രതികൂല കാലാവസ്ഥയുണ്ടായിട്ടും സ്കൂളിന് അവധി അനുവദിക്കണമെന്ന ആവശ്യം പ്രിന്‍സിപ്പാൾ തള്ളുകയായിരുന്നു എന്നാണ് രക്ഷിതാക്കൾ പറയുന്നത്. എന്നാൽ ജില്ലാ ഭരണകൂടം അവധി നൽകിയാൽ മാത്രമേ സ്കൂളിൽ അവധി നൽകാനാവൂ എന്നും ഗ്യാപ് റോഡ് വഴി വരരുതെന്ന നിർദേശം ബസ് ഡ്രൈവർ പാലിച്ചില്ലെന്നുമാണ് സ്കൂൾ അധികൃതർ പറയുന്നത്. ഡ്രൈവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ഇവർ അറിയിച്ചു.

Trending

No stories found.

Latest News

No stories found.