വ്യാജ രേഖ കേസ്; രാഹുല്‍ മാങ്കൂട്ടത്തിൽ ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാവും

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്
Rahul Mamkootathil
Rahul Mamkootathilfile
Updated on

തിരുവനന്തപുരം: യൂത്ത് കോൺ‌ഗ്രസുമായി ബന്ധപ്പെട്ട വ്യാജ രേഖ കേസിൽ സംസ്ഥാന പ്രസിഡന്‍റ് രാഹുൽ മാങ്കൂട്ടൽ ഇന്ന് പൊലീസിന് മുന്നിൽ ഹാജരാവും. കന്‍റോൺമെന്‍റി് അസിസ്റ്റന്‍റ് കമ്മീഷണറുടെ നേതൃത്വത്തിലാവും ചോദ്യം ചെയ്യൽ. രാവിലെ പത്തു മണിക്ക് മ്യൂസിയം സ്‌റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് തെരഞ്ഞെടുപ്പു കമ്മീഷനു മുന്നിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളില്‍ പല രൂപത്തിലാണ് ക്രമക്കേട് നടന്നിരിക്കുന്നത്. വിശദമായ അന്വേഷണം നടന്നു വരുകയാണെന്നാണ് പൊലീസ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, നാല് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ജാമ്യം നല്‍കിയ സിജെഎം കോടതി വിധിക്കെതിരേ അപ്പീല്‍ നല്‍കാനാണ് പൊലീസ് നീക്കം. നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഇന്ന് ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കും. അന്വേഷണ സംഘത്തിനെതിരായ പരാമര്‍ശം റദ്ദാക്കണമെന്നും അപ്പീലില്‍ പ്രോസിക്യൂഷന്‍ ആവശ്യപ്പെടും.

Trending

No stories found.

Latest News

No stories found.