പോളിങ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്‍റെ വിജയം; നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്

പ്രമുഖ 3 മുന്നണികളും ചെറുപ്പക്കാരെ സ്ഥാനാർഥികളായി നിർത്തിയതും പുതിയ പ്രതീക്ഷയാണ്
നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്
നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ്
Updated on

കോട്ടയം: പുതുപ്പള്ളിയിൽ പോളിങ് ശതമാനം ഉയരുന്നത് ജനാധിപത്യത്തിന്‍റെ വിജയമാണെന് നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത. എല്ലാവരും പ്രതീക്ഷിക്കുന്ന ഒരു മത്സരത്തിന്റെ ചൂട് പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ ഉണ്ടായിട്ടുണ്ട്. അത് ആന്ത്യന്തികമായി ജനാധിപത്യത്തിന്‍റെ പകിട്ട് കൂട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വാകത്താനം പഞ്ചായത്തിലെ നാലുന്നാക്കൽ സെന്‍റ് ആദായീസ് ഗവൺമെന്‍റ് എൽ.പി സ്കൂളിലെ 169-ാം നമ്പർ ബൂത്തിൽ സമ്മതിദാനാവകാശം രേഖപ്പെടുത്തിയ ശേഷമായിരുന്നു മെത്രാപോലീത്തയുടെ പ്രതികരണം.

പ്രമുഖ‌ മുന്നണികളെല്ലാം ചെറുപ്പക്കാരെ സ്ഥാനാർഥികളായി നിർത്തിയതും പുതിയ പ്രതീക്ഷയാണ്. ഒരു വ്യക്തി തന്‍റെ മനഃസാക്ഷി ഉപയോഗിച്ചാണ് വോട്ടു ചെയ്യേണ്ടതെന്നും ഇതിൽ സഭയോ, വിശ്വാസത്തേയോ വോട്ടുമായി കൂട്ടിക്കലർത്തേണ്ടതില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Trending

No stories found.

Latest News

No stories found.