കോളെജ് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്, പ്രതിഷേധിച്ച് വിദ്യാർഥികൾ; നടപടികൾ താത്കാലികമായി നിർത്തി വച്ചു

പലിശയടക്കം 19 കോടി രൂപയാണ് കോളെജ് തിരിച്ചടക്കേണ്ടത്.
possession against Paravoor collage, student protest
കോളെജ് ജപ്തി ചെയ്യാനൊരുങ്ങി ബാങ്ക്, പ്രതിഷേധിച്ച് വിദ്യാർഥികൾ; നടപടികൾ താത്കാലികമായി നിർത്തി വച്ചു
Updated on

കൊച്ചി: എറണാകുളം പറവൂർ മാഞ്ഞാലി എസ്എൻജിഐഎസ്ടി കോളെജ് ജപ്തി ചെയ്യാനുള്ള നീക്കം താത്കാലികമായി നിർത്തി വച്ച് സ്വകാര്യ ബാങ്ക്. വിദ്യാർഥികൾ പ്രതിഷേധിച്ചതോടെയാണ് ബാങ്ക് ജപ്തിയിൽ നിന്ന് താത്കാലികമായി പിന്മാറിയത്. നാലു കോടി രൂപയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് ബാങ്ക് ജപ്തിക്കൊരുങ്ങിയ്ത.

പലിശയടക്കം 19 കോടി രൂപയാണ് കോളെജ് തിരിച്ചടക്കേണ്ടത്. ഇതിനു മുൻപും ബാങ്ക് ജപ്തി നടപടികൾക്ക് ഒരുങ്ങിയെങ്കിലും വിദ്യാർഥികളുടെ പ്രതിഷേധം മൂലം നിർത്തി വയ്ക്കുകയായിരുന്നു. ഇതേ തുടർന്ന് കോളെജിൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.