എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടങ്ങിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ബാലാവകാശ കമ്മിഷനും കേസെടുത്തു
power outage at thiruvananthapuram sat hospital minister orders inquiry
എസ്എടി ആശുപത്രിയിലെ വൈദ്യുതി മുടങ്ങിയ സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി
Updated on

തിരുവനന്തപുരം: തിരുവനന്തപുരത്തെ ശ്രീ അവിട്ടം തിരുനാൾ (എസ്എടി) ആശുപത്രിയിൽ 3 മണിക്കൂറോളം വൈദ്യുതി മുടങ്ങിയ സംഭവത്തിൽ പരസ്പരം പഴിചാരി ആശുപത്രിയിലെ പിഡബ്ള്യുഡി ഇലക്ട്രിക്കൽ വിഭാഗവും കെഎസ്ഇബിയും. കെഎസ്ഇബി ട്രാൻസ്ഫോർമർ തകരാറിലായതാണ് വൈദ്യുതി മുടങ്ങാൻ കാരണമെന്നാണ് എസ്എടി അധികൃതരുടെ വാദം. എന്നാൽ സപ്ലൈ തകരാർ കൊണ്ടല്ല വൈദ്യുതി മുടങ്ങിയതെന്നായിരുന്നു കെഎസ്ഇബിയുടെ വിശദീകരണം.

സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണം ഉത്തരവിട്ടിട്ടുണ്ട്. ആരോ​ഗ്യ വകുപ്പ് റിപ്പോർട്ട് നൽകണം. ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്.

സ്എടി ലൈനിലും ട്രാൻസ്ഫോർമറിലും വൈകീട്ട് 3.30നാണ് കെഎസ്ഇബിയുടെ പതിവ് അറ്റകുറ്റപ്പണി തുടങ്ങിയത്. ഇത് 5.30 വരെ നീളുമെന്ന് ആശുപത്രി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു എന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പക്ഷെ 5.30ന് പണി തീർന്ന് ലൈൻ ഓൺ ചെയ്തിട്ടും ആശുപത്രിയിൽ വൈദ്യുതി വന്നില്ല. പിന്നീട് വീണ്ടും 5.30 മുതൽ 7.30 വരെ ജനറേറ്റർ ഓടിച്ചു. എന്നാൽ 7.30 ഓടെ ആശുപത്രിയിലെ 2 ജനറേറ്ററുകളും കേടായി. ഇതോടെ മൊത്തം ഇരുട്ടായി.

ചെറിയ കുട്ടികൾക്കുള്ള സ്പെഷ്യലിസ്റ്റ് ആശുപത്രിയായി കണക്കാക്കപ്പെടുന്ന എസ്എടിയിലെ അത്യാഹിത വിഭാഗം അടക്കം ഇരുട്ടിലായിരുന്നു. രോഗികളുടെ കൂട്ടിരിപ്പുകാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ പുറത്തുനിന്നും ജനറേറ്റർ എത്തിച്ചാണ് ഒടുവിൽ വൈദ്യുതി പുനസ്ഥാപിച്ചത്.

Trending

No stories found.

Latest News

No stories found.