pp divya released in jail
PP Divyafile image

നവീന്‍റെ മരണത്തിൽ ദുഃഖമുണ്ട്, നിരപരാധിത്വം തെളിയിക്കും; പി.പി. ദിവ്യ

തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്
Published on

കൊച്ചി: എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യ കേസിൽ ജാമ്യം ലഭിച്ച മുൻ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ജയിൽ മോചിതയായി. അറസ്റ്റിലായി 11-ാം ദിനമാണ് ദിവ്യ പുറത്തിറങ്ങുന്നത്. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്.

ജയിൽ മോചിതയായ ശേഷം ദിവ്യ മാധ്യമങ്ങളോട് പ്രതികരിച്ചു. നവീൻ ബാബുവിന്‍റെ മരണത്തിൽ ദുഃഖമുണ്ടെന്നും തന്‍റെ നിരപരാധിത്വം തെളിയിക്കുമെന്നുമായിരുന്നു ദിവ്യയുടെ പ്രതികരണം.