pr agency controversy cm pinarayi press meet at 11 am
പിആര്‍ വിവാദം: മുഖ്യമന്ത്രി 11 മണിക്ക് മാധ്യമങ്ങളെ കാണും; അഭിമുഖത്തിനെതിരെ പാർട്ടിയിലും അതൃപ്തിfile

പിആര്‍ വിവാദം: മുഖ്യമന്ത്രി 11 മണിക്ക് മാധ്യമങ്ങളെ കാണും; അഭിമുഖത്തിനെതിരെ പാർട്ടിയിലും അതൃപ്തി

മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആറിന്‍റെ ആവശ്യമില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മന്ത്രിമാർ അടക്കം രംഗത്തെത്തിയിരുന്നു.
Published on

തിരുവനന്തപുരം: പിആര്‍ വിവാദത്തിനിടെ മുഖ്യമന്ത്രി ഇന്ന് (ഒക്ടോബർ 3) മാധ്യമങ്ങളെ കാണും. രാവിലെ 11നാണ് വാര്‍ത്താസമ്മേളനം. ദ ഹിന്ദു ദിനപത്രത്തിലെ മുഖ്യമന്ത്രിയുടെ അഭിമുഖവുമായി ബന്ധപ്പെട്ട പിആര്‍ ഏജന്‍സി വിവാദം ഉള്‍പ്പെടെ നിലനില്‍ക്കെയാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം. വിവാദങ്ങളില്‍ മുഖ്യമന്ത്രി വിശദീകരണം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുഖ്യമന്ത്രിയുടെ അഭിമുഖത്തിലെ ചില ഭാഗങ്ങൾ ദ ഹിന്ദു ദിനപത്രം തെറ്റായി പ്രചരിപ്പിച്ചിരുന്നു. ഇത് പിൻവലിച്ചുകൊണ്ടുള്ള പ്രസ്താവനയാണ് പിന്നീട് പുതിയ വിവാദത്തിന് തുടക്കം കുറിച്ചത്. മലപ്പുറം പരാമർശം പിആർ ഏജൻസി പ്രതിനിധികൾ എഴുതി നൽകിയതാണ്. മാധ്യമ ധാർമികതയ്ക്ക് നിരക്കാത്തതിനാൽ ഖേദിക്കുന്നുവെന്നുമായിരുന്നു വിശദീകരണം.

ഇത് വിവാദമായതോടെ മുഖ്യമന്ത്രിക്ക് ജനങ്ങളോട് സംസാരിക്കാൻ പിആറിന്‍റെ ആവശ്യമില്ലെന്ന് അവകാശപ്പെട്ടുകൊണ്ട് മന്ത്രിമാർ അടക്കം രംഗത്തെത്തിയിരുന്നു. സംഭവത്തിൽ സിപിഎമ്മില്‍ അടക്കം വലിയ അതൃപ്തിക്കാണ് വഴിയൊരുക്കിയത്. വിവാദം ഉടന്‍ അവസാനിപ്പിക്കണമെന്നാണ് പാര്‍ട്ടി നേതൃത്വം മുഖ്യമന്ത്രിയെ അറിയിച്ചത്.

അഭിമുഖം വന്നയുടനെ, വേഗത്തിലുള്ള ഇടപെടല്‍ നടത്തിയിരുന്നെങ്കില്‍, ഇത്തരമൊരു ആശയക്കുഴപ്പം ഒഴിവാക്കാനാകുമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഈ സമയം പാഴാക്കി. മലപ്പുറത്തെക്കുറിച്ചുള്ള പരാമര്‍ശം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി വാര്‍ത്താക്കുറിപ്പ് ഇറക്കിയിരുന്നെങ്കില്‍ ദുര്‍വ്യാഖ്യാനങ്ങള്‍ ഒഴിവാക്കാമായിരുന്നു. ഇതൊരു അനാവശ്യ വിവാദമാണെന്നും സിപിഎമ്മിലെ ഒരു പ്രമുഖ നേതാവ് സൂചിപ്പിച്ചതായി ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പിആർ ഏജൻസിയുടെ പങ്കും തിരിച്ചടിയായെന്ന വിലയിരുത്തലാണ് പാർട്ടി.