സുരേന്ദ്രന്‍ രാജിവയ്ക്കില്ല; ആരോടും ബിജെപി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രകാശ് ജാവഡേക്കർ

എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും ജാവഡേക്കർ ട്വറ്ററിൽ
Prakash Javadekar against k surendran resign
പ്രകാശ് ജാവ്ദേക്കർfile
Updated on

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ കനത്ത തോല്‍വി നേരിട്ടതോടെ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം ഒഴിയാമെന്നറിയിച്ച കെ. സുരേന്ദ്രന്‍റെ രാജി തള്ളി ബിജെപി ദേശീയ നേതൃത്വം. ആരും രാജിവയ്ക്കുന്നില്ല, ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രശ്നം പരിഹരിക്കുമെന്നും പ്രകാശ് ജാവഡേക്കർ അറിയിച്ചു. എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും ജാവഡേക്കർ ട്വറ്ററിൽ കുറച്ചു.

കേരളത്തിൽ നടന്ന ഉപ തെരഞ്ഞെടുപ്പിൽ ബിജെപി മികച്ച പോരാട്ടം നടത്തുകയും മഹാരാഷ്ട്രയിൽ വൻ ജനവിധി നേടുകയും ചെയ്തു. 2026ൽ പാലക്കാടും മറ്റ് നിരവധി നിയമസഭാ സീറ്റുകളും ബിജെപി നേടും. കേരള രാഷ്ട്രീയത്തിൽ മാറ്റമുണ്ടാക്കാൻ ബിജെപി ഇവിടെയുണ്ട്. ജനങ്ങൾ ബിജെപിയെ ഉറ്റുനോക്കുന്നു. മിസ്ഡ് കോളും മുഴുവൻ വിവരങ്ങളും നൽകി 15,00,000 വോട്ടർമാർ ബിജെപിയിൽ സ്വമേധയാ അംഗങ്ങളായി.

ബിജെപിയുടെ അംഗത്വ യജ്ഞം ശക്തമായി തുടരും. 8800002024 എന്ന നമ്പറിലേക്ക് മിസ്ഡ് കോൾ നൽകി ആർക്കും ബിജെപിയിൽ അംഗമാകാം. എല്‍ഡിഎഫും യുഡിഎഫും കുപ്രചരണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു

Trending

No stories found.

Latest News

No stories found.