ആലപ്പുഴയിൽ നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണു: അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രിയുടെ നിർദ്ദേശം

നവംബർ 7ന് രാത്രിയായിരുന്നു നാലു മാസം ഗർഭിണിയായ യുവതി ഭർത്താവിനെപ്പം തു‌ണി‌കടയിലേക്ക് പോകുവഴി അപകടത്തിൽപ്പെട്ടത്.
Pregnant woman falls into drain under construction in Alappuzha: Public Works Minister orders investigation and report
ഗർഭിണി ഓടയിൽ വീഴുന്ന ദൃശ്യം file
Updated on

ആലപ്പുഴ: നിർമാണത്തിലിരുന്ന ഓടയിൽ ഗർഭിണി വീണ സംഭവത്തിൽ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്‍റെ നിർദ്ദേശം. പൊതുമരാമത്ത് റോഡ് വിഭാഗം ചീഫ് എൻജിനീയർ അജിത് രാമചന്ദ്രനാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്. തിങ്കളാഴ്ച നേരിട്ട് സ്ഥലത്തെത്തി പരിശോധന നടത്തും.

നവംബർ 7ന് രാത്രിയായിരുന്നു നാലു മാസം ഗർഭിണിയായ യുവതി ഭർത്താവിനെപ്പം തു‌ണി‌കടയിലേക്ക് പോകുവഴി അപകടത്തിൽപ്പെട്ടത്. ഓടയ്ക്ക് പുകളിൽ സ്ഥാപിച്ചിരുന്ന പലക കടന്നുപോകും വഴിയാണ് പലക തകർന്നു ഓടയിലേക്ക് വീഴുകയായിരുന്നു. അപകടമുണ്ടായ ശേഷം പ്രദേശവാസികളും വ്യാപാരികളും പ്രതിഷേധിച്ചതോടെ ഓടയ്ക്ക് മുകളിൽ സ്ലാബ് സ്ഥാപിച്ചു.

മൂന്ന് ആഴ്ചയോഴമായി ഓടയ്ക്ക് മുകളിൽ പലക സ്ഥാപിച്ച നിലയി ലായിരുന്നു. നേരത്തെയും ഇവിടെ അപകടമുണ്ടായിട്ടുള്ളതായി സമീപത്തെ കടയുടമകൾ പറഞ്ഞു. ഇപ്പോൾ ഓടനിർമാണം ഏതാണ്ട് നിലച്ച മട്ടാണെന്നും ആളുകൾക്ക് കടന്നു പോകാൻ പലകകൾ മാത്രമാണ് ഇവിടെ നിരത്തിയിട്ടിരിക്കുന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Trending

No stories found.

Latest News

No stories found.