കോഴിക്കോട്: പിഎസ്‌സി അംഗത്വം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ സിപിഎം പുറത്താക്കിയതിനു പിന്നാലെ പ്രതികരണവുമായി പ്രമോദ് കോട്ടൂൾ. പാർട്ടി നടപടിയെ കുറിച്ച് തനിക്ക് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നും ഒരു രൂപ പോലും താൻ കോഴ വാങ്ങിയിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
22 ലക്ഷം രബപ ആര് എവിടെവച്ച് വാങ്ങിയെന്ന കാര്യം പരാതിക്കാരൻ വ്യക്തമാക്കണം. ഈ വിവരങ്ങൾ എനിക്ക് എന്‍റെ അമ്മയെ ബോധ്യപ്പെടുത്തണം. ശ്രീജിത്തെന്ന വ്യക്തയാണ് ഇതിന് പിന്നിൽ. ഇയാളുടെ വീടിന് മുന്നിൽ താനും അമ്മയും മകനും പോയി പ്രതിഷേധിക്കാൻ പോവുകയാണ്. അയാൾ തെളിവു സഹിതം കാര്യം വ്യക്തമാക്കണെമന്നും പ്രമോദ് പ്രതികരിച്ചു.
റിയൽ എസ്റ്റേറ്റ് വഴി പണം അനധികൃതമായി സംമ്പാദിച്ചെങ്കിൽ അതിന് തെളിവ് കാണിക്കണം. ഇതുമായി ബന്ധപ്പെട്ട് അന്വേഷണത്തിനു താൻ തയാറാണെന്നും പ്രമോദ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് പരാതികൾ അടുത്ത ദിവസങ്ങളിൽ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പിഎസ്സി അംഗത്വം വാഗ്ദാനം ചെയ്ത് കോഴവാങ്ങിയെന്ന പരാതിയില്‍ കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിക്കെതിരെ പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു. കൂടാതെ, തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും അദ്ദേഹത്തെ നീക്കുമെന്നും ഇന്ന് ചേർന്ന ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു.