ദേശീയപാതയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം; യാത്രക്കാർ ഭീതിയിൽ

നേര്യമംഗലം ഫോറെസ്റ്റ് സ്റ്റേഷന്റെ മുന്നിൽ പലപ്പോഴും കാട്ടുപോത്തിനെ കണ്ടതായി ജീപ്പുകാർ പറഞ്ഞതാണ് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുള്ളത്
ദേശീയപാതയിൽ കാട്ടുപോത്തിന്റെ സാന്നിധ്യം; യാത്രക്കാർ ഭീതിയിൽ
Updated on

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയപാതയിൽ നേര്യമംഗലം മൂന്നാം മൈലിലും നേര്യമംഗലം ഇഞ്ചതൊട്ടി റോഡിലും കാട്ടുപോത്ത് സാന്നിധ്യം. യാത്രക്കാർ ഭീതിയിൽ. ഒരു വശം പെരിയാറും മറ്റ് വശങ്ങൾ നേര്യമംഗലം വനത്താലും ചുറ്റപ്പെട്ട കുടിയേറ്റ ഗ്രാമമാണ് ഇഞ്ചതൊട്ടി. പ്രദേശവാസികൾക്ക് പുറം ലോകവുമായി ബന്ധപെടാനുള്ള ഏക മാർഗമാണ് ഇഞ്ചത്തൊട്ടി–നേര്യമംഗലം റോഡ്‌. റോഡിന്റെ മെഴുക്കുമാലി ഭാഗത്താണ് ഇപ്പോൾ കാട്ടുപോത്തിന്റെ സാനിധ്യം ഉള്ളത്.

നേര്യമംഗലം ഫോറെസ്റ്റ് സ്റ്റേഷന്റെ മുന്നിൽ പലപ്പോഴും കാട്ടുപോത്തിനെ കണ്ടതായി ജീപ്പുകാർ പറഞ്ഞതാണ് നാട്ടുകാരെ ഭീതിയിലാക്കിയിട്ടുള്ളത്. ഇതോടൊപ്പം കൊച്ചി-ധനുഷ് കോടി ദേശീയപാത യോരത്ത് നേര്യമംഗലം മൂന്നാം മൈലിലും കാട്ടുപോത്തിനെ കണ്ടു. വല്ലപ്പോഴും കാട്ടാനയുടെയോ കാട്ടുപന്നികളുടെയോ ശല്യം ഉണ്ടാകാറുണ്ടങ്കിലും കാട്ടുപോത്ത് ഈ ഭാഗത്തേക്ക് വരാറില്ലന്ന് നാട്ടുകാർ പറയുന്നു.

കടുത്ത ചൂടിൽ വനത്തിലെ ജലക്ഷാമമാകാം കാട്ടുപോത്തുകൾ ഇറങ്ങാൻ കാരണമെന്നാണ് വിലയിരുത്തപെടുന്നത്. നാട്ടുകാരുടെ ഭീതി അകറ്റാൻ വനപാലകർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.