കോതമംഗലത്ത് മിന്നൽ പണിമുടക്കിൽ വലഞ്ഞ് പൊതുജനം; സർവീസ് നടത്താത്ത ബസുകൾക്കെതിരേ നടപടിയ്ക്ക് സാധ്യത

ആർടിഒ-യുടെ നിർദേശ പ്രകാരം വെള്ളി ഉച്ചയ്ക്ക് ശേഷം സർവീസ് നടത്താത്ത എല്ലാ ബസുകളുടെയും ലിസ്റ്റെടുത്തിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൽദോസ് കെ.കെ. പറഞ്ഞു
pribate bus strike at kothamangalam
കോതമംഗലത്ത് മിന്നൽ പണിമുടക്കിൽ വലഞ്ഞ് പൊതുജനം
Updated on

കോതമംഗലം: കോതമംഗലത്ത് ഒരു വിഭാഗം സ്വകാര്യ ബസ് തൊഴിലാളികൾ നടത്തിയ മിന്നൽ പണിമുടക്കിൽ വലഞ്ഞ് പൊതുജനം. മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ വച്ച് പ്രജേഷ് ബസിലെ ജീവനക്കാരെ വിദ്യാർഥികൾ ചേർന്ന് മർദിച്ചെന്നാരോപിച്ചാണ് വെള്ളി ഉച്ചയ്ക്ക് ഒരു മണിയോടെ പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രവൃത്തി ദിനമായതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാരെ സമരം ബാധിച്ചു.

ആർടിഒ-യുടെ നിർദേശ പ്രകാരം വെള്ളി ഉച്ചയ്ക്ക് ശേഷം സർവീസ് നടത്താത്ത എല്ലാ ബസുകളുടെയും ലിസ്റ്റെടുത്തിട്ടുണ്ടെന്ന് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എൽദോസ് കെ.കെ. പറഞ്ഞു. സർവീസ് നടത്താത്ത ബസുകൾക്കെതിരേ നടപടിയെടുക്കുമെന്നാണ് സൂചന.

Trending

No stories found.

Latest News

No stories found.