കൊയിലാണ്ടി കോളെജ് സംഘർഷം; വിദ്യാർഥികളെ സസ്പെൻഡ് ചെയ്തതിന് പ്രിൻസിപ്പലിനോട് വിശദീകരണം തേടി

സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി വിദ്യാർഥികൾ വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമാണ് പരാതി നൽകിയത്
principal sunil bhaskaran student violence enquiry calicut university
പ്രിൻസിപ്പൽ സുനിൽ ഭാസ്ക്കരൻ
Updated on

കോഴിക്കോട്: കൊയിലാണ്ടി ഗുരുദേവ കോളെജിലെ സംഘർഷത്തിൽ നാലു വിദ്യാർഥികളെ സസ്പെൻസ് ചെയ്ത നടപടിയിൽ‌ പ്രിൻസിപ്പൽ സുനിൽ ഭാസ്കരനോട് വിശദീകരണം തേടി കാലികറ്റ് സർവകലാശാല. സസ്പെൻഡ് ചെയ്ത വിദ്യാർഥികൾ നൽകിയ പരാതിയിലാണ് നടപടി.

സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്ന് കാട്ടി വിദ്യാർഥികൾ വൈസ് ചാൻസിലർക്കും രജിസ്ട്രാർക്കുമാണ് പരാതി നൽകിയത്. കഴിഞ്ഞയാഴ്ചയാണ് എസ്എഫ്ഐക്കാരും പ്രിൻസിപ്പിലുമായി സംഘർഷം ഉണ്ടാവുന്നത്.

ഹെൽപ് ഡെസ്ക്കുമായി ബന്ധപ്പെട്ട തർക്കം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. എസ്എഫ്ഐ മർദിച്ചെന്ന് പ്രിൻസിപ്പലും പ്രിൻസിപ്പൽ മർദിച്ചെന്ന് എസ്എഫ്ഐയും പരാതി നൽകിയിരുന്നു.

Trending

No stories found.

Latest News

No stories found.