ലാലിന്‍റെ രാജി ഞെട്ടിച്ചു, ഇനി പൃഥ്വിരാജ് വരണം: ശ്വേതാ മേനോൻ

മോഹൻലാലിനെ പോലെ ഒരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്.
Prithviraj as amma president says Shweta Menon
ശ്വേതാ മേനോൻ | പൃഥ്വിരാജ്
Updated on

കൊച്ചി: പ്രസിഡന്‍റ് മോഹൻലാല്‍ അടക്കമുള്ള അമ്മ സംഘടനാ ഭരണസമിതിയുടെ കൂട്ടരാജി ഞെട്ടിച്ചുവെന്ന് പ്രശസ്ത നടിയും അമ്മ മുൻ എക്സിക്യൂട്ടീവ് അംഗവുമായ ശ്വേത മേനോൻ. പുതിയ ആളുകള്‍ നേതൃനിരയിലേക്ക് വരട്ടെയെന്നും പൃഥ്വിരാജ് പ്രസിഡന്‍റായി വരണമെന്നും ശ്വേത മേനോൻ പറ‍ഞ്ഞു.

ഇത്രയും സ്ത്രീകള്‍ മുന്നോട്ട് വന്നത് സല്യൂട്ട് ചെയ്യുകയാണ്. മോഹൻലാല്‍ പ്രസിഡന്‍റായി ഇല്ലെങ്കില്‍ പൃഥ്വിരാജിനെയാണ് പ്രസിഡന്‍റായി താൻ കാണുന്നത്. ഇക്കാര്യം നേരത്തേ തന്നെ എക്സിക്യൂട്ടീവ് യോഗത്തിൽ പറഞ്ഞിട്ടുണ്ട്.

മെല്ലെ മെല്ലെ അമ്മ സംഘടനയിൽ ശുദ്ധികലശം ഉണ്ടാകണം. മോഹൻലാലിനെ പോലെ ഒരാള്‍ക്ക് ഇത്രയധികം സമ്മര്‍ദം ഉണ്ടായത് വളരെയധികം വേദനയുണ്ടാക്കുന്നതാണ്. ഭരണസമിതി മുഴുവൻ രാജിവെച്ചത് ഞെട്ടിച്ചു.

ഇനി പുതിയ ആളുകള്‍ നേതൃനിരയില്‍ വരണം. ഇത്തവണത്തെ ജനറല്‍ ബോഡി യോഗത്തില്‍ ഒരു മാറ്റത്തിന് സ്ത്രീകള്‍ മുന്നോട്ടുവരണമെന്നും ഒരു സ്ത്രീ പ്രസിഡന്‍റാകണമെന്നും പറഞ്ഞപ്പോള്‍ അതിനോട് അനുകൂലമായിട്ടാണ് മോഹൻലാല്‍ പ്രതികരിച്ചത്. നല്ലൊരു നീക്കമാണിത്. പുതിയ ഭാരവാഹികള്‍ക്ക് ഏറെ ഉത്തരവാദിത്വം ഉണ്ടാകും. പുതിയ തലമുറ നേതൃനിരയിലേക്ക് വരണമെന്ന് തന്നെയാണ് ആഗ്രഹം. ഭാവിയില്‍ പൃഥ്വിരാജ് പ്രസിഡന്‍റാകണമെന്ന ആഗ്രഹം നേരത്തെ പറ‍ഞ്ഞിരുന്നുവെന്നും ശേത്വ മേനോൻ പറഞ്ഞു.

Trending

No stories found.

Latest News

No stories found.