മുടി നീട്ടി വളർത്തിയ 5 വയസുകാരന് സ്കൂളിൽ പ്രവേശനം നിഷേധിച്ചു: കേസെടുത്ത് ചൈൽഡ് ലൈൻ

പ്രവേശനം നിഷേധിച്ചതിനു പിന്നാലെ കുട്ടി സർക്കാർ സ്ക്കൂളിൽ പ്രവേശനം നേടി
മുടി നീട്ടി വളർത്തിയ 5 വയസുകാരന് സ്കൂളിൽ പ്രവേശനം നിഷേധിച്ചു: കേസെടുത്ത് ചൈൽഡ് ലൈൻ
Updated on

മലപ്പുറം: മുടി നീട്ടി വളർത്തിയതിന് ആൺകുട്ടിയ്ക്ക് സ്കൂൾ പ്രവേശനം നിഷേധിച്ചതായി പരാതി. മലപ്പുറം തിരൂർ എംഇടി സിബിഎസ്ഇ സ്ക്കൂളിന് എതിരെ ആണ് ആക്ഷേപം. കുട്ടിയുടെ മാതാവ് ചൈൽഡ് ലൈനിലും പരാതി നൽകി. ചൈൽഡ് ലൈൻ- സ്കൂൾ അധികൃതരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ട്.

പ്രവേശനം നിഷേധിച്ചതിനു പിന്നാലെ കുട്ടി സർക്കാർ സ്ക്കൂളിൽ പ്രവേശനം നേടി. മറ്റൊരു കുട്ടിക്കും ഇത്തരമൊരു ദുരനുഭവം വരരുതെന്ന് മാതാവ് പ്രതികരിച്ചു. മുടി വളർത്തിയെന്നത് വിദ്യാലയങ്ങളിൽ പ്രവേശനം നിഷേധിക്കുന്നു എന്നത് കഷ്ടകരമായ സാഹചര്യമാണെന്നും അവർ പ്രതികരിച്ചു. കുട്ടിയുടെ ഇഷ്ടപ്രകാരം ഡൊണേറ്റ് ചെയ്യാനാണ് മുടി നീട്ടി വളർത്തിയത്.

Trending

No stories found.

Latest News

No stories found.