പ്രിയ വർഗീസിന്‍റെ നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയിൽ

2018ലെ യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയം പ്രിയക്കില്ലെന്നും ഹൈക്കോടതി നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ യുജിസി ആവശ്യപ്പെടുന്നു
പ്രിയ വർഗീസ്
പ്രിയ വർഗീസ്
Updated on

ന്യൂഡൽഹി: പ്രിയ വർഗീസിനെ കണ്ണൂർ സർവകലാശാലാ അസോസിയേറ്റ് പ്രഫസറായി നിയമിച്ച വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുജിസി സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചു. പ്രിയ വർഗീസിന് അനുകൂലമായ വിധി അഖിലേന്ത്യാ തലത്തിൽ പ്രത്യാഘാതമുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് യുജിസിയുടെ ഹർജി. നിയമനം ശരിവച്ച് ഹൈക്കോടതിയെ വിധിയെ ചോദ്യം ചെയ്യുന്നതാണ് യുജിസിയുടെ നടപടി.

2018ലെ യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയം പ്രിയക്കില്ലെന്നും ഹൈക്കോടതി നടപടി ഉടൻ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. യുജിസി ഹർജി നൽകും മുൻപേ പ്രിയ വർഗീസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തന്‍റെ വാദം കേൾക്കാതെ ഉത്തരവ് നൽകരുതെന്ന് വ്യക്തമാക്കി തടസ ഹർജി നൽകുകയാണ് ചെയ്തിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരനായ ഡോ. ജോസഫ് സ്ക്കറിയ അപ്പീൽ നൽകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ സമീപിച്ചിട്ടില്ല.

Trending

No stories found.

Latest News

No stories found.