നാല് ലക്ഷത്തിനു മേൽ ഭൂരിപക്ഷവുമായി പ്രിയങ്കയുടെ ജയം

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്. 2019ൽ രാഹുൽ ഇവിടെ 4,31,770 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും ജയിച്ചിരുന്നു
Priyanka Gandhi
പ്രിയങ്ക ഗാന്ധി
Updated on

കൽപ്പറ്റ: രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി മത്സരരംഗത്തിറങ്ങിയ പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലെ വോട്ടർമാർ സമ്മാനിച്ചത് നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷം. തൊട്ടടുത്ത എതിർ സ്ഥാനാർഥി സിപിഐയുടെ സത്യൻ മൊകേരിയെക്കാൾ 4,04,619 വോട്ടാണ് പ്രിയങ്ക കൂടുതൽ നേടിയത്. ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി.

ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട്ടിലും റായ് ബറേലിയിലും വിജയിച്ച രാഹുൽ റായ് ബറേലി നിലനിർത്തുകയും വയനാട്ടിൽനിന്നുള്ള പാർലമെന്‍റ് അംഗത്വം രാജിവയ്ക്കുകയും ചെയ്തതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ 3,64,422 വോട്ടിന്‍റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്. 2019ൽ രാഹുൽ ഇവിടെ 4,31,770 വോട്ടിന്‍റെ ഭൂരിപക്ഷത്തിനും ജയിച്ചിരുന്നു.

കോൺഗ്രസിന്‍റെ ഉരുക്കുകോട്ടയായ വയനാട്ടിൽ പ്രിയങ്കയ്ക്ക് വെല്ലുവിളി ഉയർത്താൻ ഏതെങ്കിലും സ്ഥാനാർഥിക്കു സാധിക്കുമെന്ന് കടുത്ത എതിരാളികൾ പോലും പ്രതീക്ഷിച്ചിരുന്നില്ല. രണ്ടു ലക്ഷത്തിനു മേൽ ഭൂരിപക്ഷം നേടുക എന്നതു മാത്രമായിരുന്നു കോൺഗ്രസിന്‍റെ ലക്ഷ്യം. ഇതിന്‍റെ ഇരട്ടി വയനാട്ടിലെ വോട്ടർമാർ നേടിക്കൊടുക്കുകയും ചെയ്തു.

Trending

No stories found.

Latest News

No stories found.