വയനാട്: കേണിച്ചിറയിലിറങ്ങിയ കടുവയെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാരുടെ പ്രതിഷേധം. കടുവ കടിച്ചു കൊന്ന കന്നുകാലികളുടെ ജഡവുമായാണ് പ്രതിഷേധം. രണ്ടു ദിവസത്തിനിടെ 3 പശുക്കളാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഒരു പശുവിന് പരുക്കേറ്റിട്ടുമുണ്ട്. കടുവയെ മയക്കുവെടി വച്ച് പിടി കൂടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. കടുവയെ കൂടു സ്ഥാപിച്ച് പിടികൂടാനുള്ള വനംവകുപ്പിന്‍റെ ശ്രമം ഇതുവരെയും ഫലം കണ്ടിട്ടില്ല.
പത്തു വയസ്സു പ്രായമുള്ള തോൽപ്പെട്ടി 17 എന്ന ആൺ കടുവയാണ് കേണിച്ചിറയിൽ ഇറങ്ങിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിരുന്നു.