പിടി 7 ന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി; എയർ ഗൺ പെല്ലറ്റ് കൊണ്ടതാകാമെന്ന് റിപ്പോർട്ട്

കഴിഞ്ഞ 6 മാസമായി ധോണി ക്യാമ്പിൽ ആനയെ ചട്ടം പഠിപ്പിക്കുകയാണ്.
പിടി 7 ന്‍റെ ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടമായി; എയർ ഗൺ പെല്ലറ്റ് കൊണ്ടതാകാമെന്ന് റിപ്പോർട്ട്
Updated on

പാലക്കാട്: ധോണി മേഖലിയിൽ നിന്ന് വനംവകുപ്പ് മയക്കുവെടി വച്ച് പിടികൂടിയ പിടി7 കാട്ടാനയുടെ വലതു കണ്ണിന്‍റെ കാഴ്ച നഷ്ടമായതായി കണ്ടെത്തൽ. എയർ ഗൺ പെല്ലറ്റ് കൊണ്ടുള്ള പരുക്കാണ് കാഴ്ച നഷ്ടമാകാന്‍ കാരണമായതെന്നാണ് സംശയം. ഹൈക്കോടതി നിയോഗിച്ച സമിതിക്ക് വനംവകുപ്പ് റിപ്പോർട്ട് സമർപ്പിച്ചു. കാഴ്ച വീണ്ടെടുക്കാന്‍ വിദഗ്ദ ചികിത്സ ഉൾപ്പെടയുള്ള നിർദേശങ്ങൾ ഹൈക്കോടതി നിയോഗിച്ച സംഘം ശുപാർശ ചെയ്യുമെന്നാണ് വിലയിരുത്തൽ.

പിടികൂടുമ്പോൾ തന്നെ കൊന്പന്‍റെ വലതുകണ്ണിന് കാഴ്ചയില്ലായിരുന്നു. കൂട്ടിലടച്ചതിന്‍റെ പിറ്റേന്ന് മുതൽ തുള്ളിമരുന്ന് നൽകിയെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. നിലവിൽ പാപ്പാന്മാർ ആനയുടെ ഇടതുവശത്ത് നിന്നാണ് ഭക്ഷണവും വെള്ളവും നൽകുന്നത്. 20 വയസുമാത്രമുളള ആനയുടെ കാഴ്ച നഷ്ടമായത് ഗൗരവത്തോടെയാണ് വകുപ്പ് കാണുന്നത്. ആനയ്ക്ക് മറ്റു പ്രശനങ്ങളൊന്നും തന്നെയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

4 വർഷത്തോളം പാലക്കാട് ധോണി പ്രദേശത്തിന്‍റെ ഉറക്കം കെടുത്തിയ കാട്ടുക്കൊമ്പനെ കഴിഞ്ഞ ജനുവരി 2നാണ് പിടികൂടുന്നത്. പിടികൂടിയ ആനയെ പരിശീലിപ്പിച്ച് കുങ്കിയാന‍യാക്കാനായിരുന്നു തീരമാനം. 72 ആംഗ ദൗത്യസംഘമായിരുന്നു ആനയെ മയക്കുവെടിവച്ചത്. 3 കുങ്കിയാനയുടെ സഹായത്തോടെ 4 മണിക്കൂർ കൊണ്ടാണ് വനത്തിൽ നിന്ന് ധോണി ക്യാമ്പിലേക്ക് ആനയെ എത്തിച്ചത്. കഴിഞ്ഞ 6 മാസമായി ക്യാമ്പിൽ ആനയെ ചട്ടം പഠിപ്പിക്കുകയാണ്. ധോണി എന്നണ് കൊമ്പന് വനം വകുപ്പ് മന്ത്രി നൽകിയ ഓദ്യോഗിക പേര്.

Trending

No stories found.

Latest News

No stories found.