അജിത് കുമാറിന്‍റേയും പി. ശശിയുടേയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലിൻസ് കോടതിയിൽ ഹർജി

നെയ്യാറ്റിൻകര സ്വദേശി നാഗരാജനാണ് പരാതിക്കാരന്‍
public interest petition in vigilance court to inquire about ajith Kumar and p sasi
അജിത് കുമാറിന്‍റേയും പി. ശശിയുടേയും സ്വത്തുവിവരം അന്വേഷിക്കണം; വിജിലിൻസ് കോടതിയിൽ പൊതുതാൽപര്യ ഹർജി
Updated on

തിരുവനന്തപുരം: പി.വി. അൻവർ എം​എ​ൽ​എ ഉന്നയിച്ച ആരോപണങ്ങൾക്കു പിന്നാലെ സംസ്ഥാനത്തെ ക്രമസമാധാന എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിക്കുമെതിരേ വിജിലിൻസ് കോടതിയിൽ ഹർജി. രണ്ട് പേരുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് പൊതുതാൽപര്യ ഹർജി.

ഹർജിയിൽ റിപ്പോർട്ട് നൽകാൻ വിജിലൻസ് തിരുവനന്തപുരം കോടതി ഡയറക്റ്റർക്ക് നിർദേശം നൽകി. സമാനമായ പരാതി വിജിലിൻസ് ഡയറക്റ്റർക്ക് ലഭിച്ചിട്ടുണ്ടോ, അന്വേഷിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശം നൽകിയിരിക്കുന്നത്. അടുത്ത മാസം ഒന്നിന് റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം. നെയ്യാറ്റിൻകര നാഗരാജനാണ് പരാതിക്കാരന്‍.

നേരത്തെ എഡിജിപിക്കെതിരായ പരാതിയിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ബന്ധുക്കളുടെ പേരിൽ സ്വത്ത് സമ്പാദനം, കവടിയാറിലെ കോടികളുടെ ഭൂമി ഇടപാട്, കേസ് ഒഴിവാക്കാൻ കൈക്കൂലി സ്വീകരിക്കൽ തുടങ്ങിയ ആരോപണങ്ങളാണ് എഡിജിപിക്കെതിരെയുള്ളത്. വിജിലൻസിന്‍റെ പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. എഡിജിപിക്കെതിരായ പരാതിയിൽ അന്വേഷണത്തിന് പ്രത്യേക സംഘമുള്ളതിനാൽ ഇടപെടലിന്‍റെ ആവശ്യമില്ലെന്നായിരുന്നു ആദ്യം വിജിലൻസിന്‍റെ നിലപാടെങ്കിലും ഘടക കക്ഷികൾ ഇടഞ്ഞതോടെ അന്വേഷണം പ്രഖ്യാപിക്കുകയായിരുന്നു.

അജിത് കുമാറിനെതിരേ നിലമ്പൂർ എംഎൽഎ പി.വി അൻവർ ആരോപണം ഉന്നയിക്കുകയും പിന്നാലെ എറണാകുളം സ്വദേശി വിജിലൻസിന് പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പരാതി നൽകി ആഴ്ചകൾ പിന്നിട്ടിട്ടും നടപടിയുണ്ടായില്ല. ഒടുവിൽ അജിത് കുമാറിനെതിരേ നടപടി ആവശ്യപ്പെട്ട് സിപിഐ കൂടി പരസ്യമായി രംഗത്തെത്തിയതോടെ സർക്കാരിൽ സമ്മർദമേറുക‍യും മുഖ്യമന്ത്രി വിജിലൻസിന് അന്വേഷണത്തിനുള്ള നിർദേശം നൽകുകയുമായിരുന്നു. നേരത്തെ ഡിജിപിയുടെ നേതൃത്വത്തിൽ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് എഡിജിപിയെ അതേ സ്ഥാനത്ത് നിലനിർത്തി വിജിലൻസ് അന്വേഷണവും ആരംഭിച്ചത്.

Trending

No stories found.

Latest News

No stories found.