കോട്ടയം: ചൊവ്വാഴ്ച നടക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥികൾ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തും. യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലും, എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് മണർകാട് എൽ.പി സ്കൂളിലും രാവിലെ വോട്ട് ചെയ്യും. കുറിച്ചിത്താനം സ്വദേശിയായതിനാൽ എൻഡിഎ സ്ഥാനാർഥി ലിജിൻലാലിന് പുതുപ്പള്ളിയിൽ വോട്ടില്ല.
എൽഡിഎഫ് സ്ഥാനാർഥി ജെയ്ക്ക് സി. തോമസ് രാവിലെ 7ന് മണർകാട് എൽ.പി സ്കൂളിൽ സമ്മതിദാന അവകാശം രേഖപ്പെടുത്തും. രാവിലെ 9 മണിക്ക് പുതുപ്പള്ളി ജോർജിയൻ പബ്ലിക് സ്കൂളിലാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ വോട്ട് രേഖപ്പെടുത്തുക. പുതുപ്പള്ളി മണ്ഡലത്തിലെ പാമ്പാടി സ്വദേശിയായ സഹകരണ - രജിസ്ട്രേഷൻ മന്ത്രി വി.എൻ വാസവൻ പാമ്പാടി എംജിഎം ഹൈസ്കൂളിൽ രാവിലെ 9.30ന് മന്ത്രി വി.എൻ വാസവൻ വോട്ട് രേഖപ്പെടുത്തും.