തിരുവനന്തപുരം: പുതുപ്പള്ളിയിൽ സിപിഎമ്മിന്റെ അപ്രതീക്ഷിത സ്ഥാനാർഥിയായി ഉമ്മൻചാണ്ടിയുടെ വിശ്വസ്തനായ ജനപ്രതിനിധി എത്തിയേയ്ക്കും.കോൺഗ്രസിന്റെ ഏറ്റവും ജനകീയനായ പുതുപ്പള്ളിയിലെ ജനപ്രതിനിധികളിലൊരാൾ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് വിവരം.
ഉമ്മൻചാണ്ടിയുടെ കുടുംബാംഗമല്ലെങ്കിൽ പുതുപ്പള്ളിയിൽ കോൺഗ്രസ് സ്ഥാനാർഥിയാവാൻ ഏറ്റവും സാധ്യത ഉണ്ടായിരുന്ന ആളാണ് എൽഡിഎഫ് പക്ഷത്തേയ്ക്ക് ചാഞ്ഞത്. ഇദ്ദേഹത്തെ കോൺഗ്രസിൽ ഉറപ്പിച്ചുനിർത്താൻ സംസ്ഥാന അഖിലേന്ത്യാ നേതാക്കൾ നടത്തിയ ആദ്യവട്ട ശ്രമം പരാജയപ്പെട്ടതാണ് സൂചന. സ്ഥാനാർഥിത്വം സംബന്ധിച്ച് ഇദ്ദേഹം കുടുംബത്തിലും പള്ളിയിലും അറിയിച്ചുകഴിഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.
സിപിഎം ഇദ്ദേഹവുമായി നേരത്തെതന്നെ ആശയവിനിമയം നടത്തിവരികയായിരുന്നു.അത് വിജയത്തിലെത്തിയതോടെ കോൺഗ്രസും അങ്കലാപ്പിലാണ്.ഉമ്മൻചാണ്ടിയുടെ വലംകൈയായി തെരഞ്ഞെടുപ്പുകളിൽനിറഞ്ഞുനിന്നയാളാണ് കളം മാറുന്നത്.