ചേലക്കരയിൽ ചട്ടം ലംഘിച്ച് അൻവറിന്‍റെ വാർത്താ സമ്മേളനം; നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ

തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്
pv anvar press conference on chelakkara
ചേലക്കരയിൽ ചട്ടം ലംഘിച്ച് അൻവറിന്‍റെ വാർത്താ സമ്മേളനം; നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് കമ്മിഷൻ file
Updated on

തൃശൂർ: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചേലക്കരയിൽ വിലക്ക് ലംഘിച്ച് പി.വി. അൻവറിന്‍റെ വാർത്താ സമ്മേളനം. താൻ തെരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുന്നില്ലെന്ന് പറഞ്ഞുകൊണ്ടാണ് അൻവർ വാർത്താ സമ്മേളനം നടത്തിയത്. അതേസമയം, വാർത്താ സമ്മേളനത്തിനിടെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെത്തി അൻവറിനോട് വാർത്താ സമ്മേളനം നിർത്താൻ ആവശ്യപ്പെട്ടു. എന്നാൽ അൻവർ ഉദ്യോഗസ്ഥരോട് തർക്കിക്കുകയായിരുന്നു. തുടർന്ന് നോട്ടീസ് നൽകി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ മടങ്ങി.

പിണറായിക്ക് ഭയമാണെന്ന് വാർത്താ സമ്മേളനത്തിൽ അൻവർ പറഞ്ഞു. ചെറുതുരുത്തിയിൽ നിന്ന് കിട്ടിയ പണം ആരുടേതാണ്, ആർക്കായിരുന്നു അവിടെ ചുമതലയെന്നും ചോദിച്ച അൻവർ മരുമോനായിരുന്നില്ലേ ചുമതലയെന്നും കോളനികളിൽ ഇടതുമുന്നണി പണം വിതരണം ചെയ്യുന്നുവെന്നും അന്‍വർ പറഞ്ഞു.

തെരഞ്ഞെടുപ്പ് സ്ലിപ് കവറിലാക്കി നൽകുന്നു. കവറിൽ പണം കൂടി വെച്ചാണ് കോളനികളിൽ സ്ലിപ് നൽകുന്നത്. മദ്യവും പണവും ഒഴുക്കി വോട്ട് പിടിക്കുകയാണ് എൽഡിഎഫെന്നും അൻവർ ആരോപിച്ചു. ഉപതെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് 40 ലക്ഷം രൂപയാണ് ചെലവഴിക്കാവുന്ന പരമാവധി തുക. എന്നാൽ മൂന്ന് മുന്നണികളും കൂടി 36 കോടി രൂപയാണ് ചേലക്കരയിൽ ചെലവഴിച്ചതെന്നും അൻവർ ആരോപിച്ചു.

Trending

No stories found.

Latest News

No stories found.