പാലക്കാട്: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ പിൻവലിച്ച് പി.വി. അൻവർ എംഎൽഎ. തന്‍റെ രാഷ്ട്രീയ പാർട്ടിയായ ഡിഎംകെയുടെ സ്ഥാനാർഥി എം.എം. മിൻഹാജിനെയാണ് പിൻവലിച്ചത്. യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുമെന്ന് അൻവർ അറിയിച്ചു.
പാലക്കാട് നടന്ന ഡിഎംകെ കൺവെൻഷനിൽ വച്ചായിരുന്നു പ്രഖ‍്യാപനം. യുഡിഎഫിനെ പിന്തുണച്ചില്ലെങ്കിൽ ബിജെപി അധികാരത്തിലെത്തും അത് കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അൻവർ വ‍്യക്തമാക്കി. അതേസമയം ചേലക്കരയിൽ ഡിഎംകെ സ്ഥാനാർഥിയായി എൻ.കെ. സുധീർ മത്സരിക്കുമെന്നും ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് അൻവർ പറഞ്ഞു.