പി.വി. അൻവറിന് നിർണായകം; മിച്ചഭൂമി തിരിച്ചുപിടിക്കൽ കേസിൽ സർക്കാർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്‌മ കോഓർഡിനേറ്റർ കെ.വി. ഷാജിയാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്
pv anwer
pv anwer
Updated on

കൊച്ചി: പി.വി. അൻവർ എംഎൽഎക്കെതിരായ മിച്ചഭൂമി കേസ് കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എംഎൽഎയും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചുപിടിക്കാൻ എന്തൊക്കെ നടപടികൾ സ്വീകരിച്ചു എന്നതിൽ സർക്കാർ ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് സമർപ്പിക്കാൻ കൂടുതൽ സമയം വേണമെന്ന സർക്കാരിന്‍റെ ആവശ്യം കോടതി തള്ളിയിരുന്നു.

ജില്ലാ വിവരാവകാശ പ്രവർത്തക കൂട്ടായ്‌മ കോഓർഡിനേറ്റർ കെ.വി. ഷാജിയാണ് കോടതിയലക്ഷ്യ ഹർജി സമർപ്പിച്ചത്. മിച്ചഭൂമി കൈവശം വെച്ചെന്ന പരാതിയിൽ നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ 2021 ലും 2022 ലും ഹൈക്കോടതി ഉത്തരവുണ്ടായിരുന്നെങ്കിലും നടപ്പായില്ല. തുടർന്നാണ് ഹർജിക്കാരൻ കോടതിയലക്ഷ്യ ഹർജിയുമായി എത്തിയത്.

Trending

No stories found.

Latest News

No stories found.