സിനിമാ മേഖലയിലെ പണമിടപാട്: പി.വി. ശ്രീനിജിൻ എംഎൽഎയെ ചോദ്യം ചെയ്‌തു

സിനിമ നിര്‍മാതാവുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ വിവരങ്ങളാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് എംഎല്‍എ
സിനിമാ മേഖലയിലെ പണമിടപാട്: പി.വി. ശ്രീനിജിൻ എംഎൽഎയെ ചോദ്യം ചെയ്‌തു
Updated on

കൊച്ചി: സിനിമാ മേഖലയിലെ പണമിടപാടുമായി ബന്ധപ്പെട്ട് പി.വി. ശ്രീനിജിൻ എംഎൽഎയെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തു. 4 മണിക്കൂറാണ് അദ്ദേഹത്തെ ചോദ്യം ചെയ്തത്.

അടുത്തിടെ സിനിമ നിർമാതാക്കളുടെയും താരങ്ങളുടെയും വീടുകളിൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. അവിടെനിന്നു ലഭിച്ച ചില വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യൽ.

അതേസമയം, സിനിമ നിര്‍മാതാവുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ വിവരങ്ങളാണ് ആദായ നികുതി വകുപ്പുദ്യോഗസ്ഥര്‍ ചോദിച്ചതെന്ന് എംഎല്‍എ പറഞ്ഞു. നിര്‍മാതാവ് ആന്‍റോ ജോസഫില്‍ നിന്ന് 2015ല്‍ അറുപതു ലക്ഷം രൂപ കടമായി വാങ്ങിയിരുന്നുവെന്നും 2022ല്‍ ആ പണം തിരികെ നല്‍കിയെന്നും ശ്രീനിജിൻ പറയുന്നു.

Trending

No stories found.

Latest News

No stories found.