മംഗളൂരുവിൽ നിന്ന് റഡാറെത്തി; അർജുനായി 5-ാം ദിനവും തെരച്ചിൽ ഊർജിതം

10 പേരെ കണാതായതിൽ 7 പേരുടെ മാത്രമാണ് മൃതദേഹം കണ്ടെത്താനായത്. ഇനിയും അർജുൻ ഉൾപ്പെടെ മൂന്നു പേരെ കൂടി കണ്ടെത്താനുണ്ട്
radar from mangalore inspection of river and landslide site soon on arjun mission
കർണാടകയിലെ അങ്കോളയിൽ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തുനിന്നുള്ള ദൃശ്യം | കാണാതായ അർജുൻ
Updated on

ബംഗളൂരു: ഉത്തര കന്നഡ ജില്ലയിലെ ഷിരൂരിൽ മണ്ണിനടിയിൽ കുടുങ്ങിയ കോഴിക്കോട് സ്വദേശിയായ അർജുനെ കണ്ടെത്താനുള്ള ശ്രമങ്ങൾ രാവിലെ തന്നെ പുനരാരംഭിച്ചു. രാവിലെ 6 ണണിയോടെ തന്നെ രക്ഷാപ്രവത്തനം ആരംഭിച്ചു. എന്‍ഡിആര്‍എഫ് സംഘം, നാവികസേന, അഗ്നിരക്ഷാസേന, പൊലീസ് എന്നിങ്ങനെ എല്ലാവരും സ്ഥലത്തുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന്‍റെ ഭാഗമായി ടെക്‌നിക്കല്‍ സഹായത്തിനായി ഒരാൾ കൂടി എത്തും. ഗ്രൗണ്ട് പെനട്രേറ്റിങ് റഡാര്‍ എന്ന ഡിവൈസുപയോഗിച്ച് ട്രക്ക് മണ്ണിനടിയിലുണ്ടോ ഇല്ലയോ എന്ന് കണ്ടുപിടിക്കുമെന്ന് കലക്‌ടർ ലക്ഷ്മിപ്രിയ അറിയിച്ചു.

10 പേരെ കണാതായതിൽ 7 പേരുടെ മാത്രമാണ് മൃതദേഹം കണ്ടെത്താനായത്. ഇനിയും അർജുൻ ഉൾപ്പെടെ മൂന്നു പേരെ കൂടി കണ്ടെത്താനുണ്ടെന്ന് കലക്‌ടർ വ്യക്തമാക്കി. ടെക്‌നിക്കല്‍ സംഘം എത്തിയാലുടന്‍ തുടര്‍ നടപടിക്രമങ്ങള്‍ ആരംഭിക്കും. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. എഴുപതോളം പേര്‍ സ്ഥലത്തുണ്ട്.അര്‍ജുനെ കൂടാതെ മറ്റു രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്. കാണാതായവരില്‍ ഒരു സ്ത്രീയുമുണ്ട്. മൂന്നാമത്തെയാളെ തിരിച്ചറിഞ്ഞിട്ടില്ലെന്നും കലക്‌ടർ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.