'സരിൻ അടുത്ത സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തത ഉള്ളയാൾ': വിമർശനങ്ങളിൽ പ്രതികരിക്കാതെ രാഹുൽ

അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണെന്ന് എ.കെ. ആന്‍റണി
rahul mamkootathil ak antony about p sarin
'സരിൻ അടുത്ത സുഹൃത്ത്; പ്രത്യയശാസ്ത്ര വ്യക്തത ഉള്ളയാൾ': വിമർശനങ്ങളിൽ പ്രതികരിക്കാതെ രാഹുൽ
Updated on

തിരുവനന്തപുരം: പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാർഥിത്വം സംബന്ധിച്ച് പി. സരിൻ ഉയർത്തിയ ആരോപണങ്ങളിൽ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ ഇന്നലെ വരെ അടുത്ത സുഹൃത്തായിരുന്നുവെന്നും ഇന്നും നാളെയും അത് അങ്ങനെ തന്നെയാകുമെന്നും രാഹുൽ പറഞ്ഞു.

രാവിലെ ഏ.കെ. ആന്‍റണിയെ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാഹുല്‍. സരിന്‍റെ വിമർശനങ്ങൾക്കു മറുപടി പറയാന്‍ താനാളല്ല. നല്ല പ്രത്യയശാസ്ത്ര വ്യക്തത ഉള്ളയാളാണ് അദ്ദേഹം. അദ്ദേഹത്തെ സര്‍ട്ടിഫൈ ചെയ്യാന്‍ താന്‍ ആളല്ലെന്നും രാഹുല്‍ പറഞ്ഞു.

അതേസമയം, കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വിജയസാധ്യതയുള്ള സീറ്റില്‍ ധാരാളം പേര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ മോഹിച്ചെത്തുമെന്ന് എ.കെ. ആന്‍റണി പറഞ്ഞു. ഹൈക്കമാന്‍ഡ് ഒരു തീരുമാനമെടുത്താല്‍ അത് അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും പാലക്കാട്ട് രാഹുല്‍ വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും ആന്‍റണി പറഞ്ഞു. അതൃപ്തികള്‍ താല്‍ക്കാലികം മാത്രമാണെന്നും ഇപ്പോള്‍ ആരെങ്കിലും പരിഭവം പറഞ്ഞാലും, തെരഞ്ഞെടുപ്പിന്‍റെ അന്തിമഘട്ടത്തില്‍ എല്ലാവരും രാഹുലിന് വേണ്ടി രംഗത്തിറങ്ങുമെന്നും ആന്‍റണി പറഞ്ഞു.

Trending

No stories found.

Latest News

No stories found.