തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ ജയിൽ മോചിതനായി. യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ ബി.വി. ശ്രീനിവാസ്, സംസ്ഥാന ഉപാധ്യക്ഷന്‍ അബിന്‍ വര്‍ക്കി, ഷാഫി പറമ്പില്‍ എം.എല്‍.എ എന്നിവര്‍ നേതാക്കള്‍ ഉള്‍പ്പെടെ രാഹുലിനെ സ്വീകരിക്കാൻ നിരവധിയായ പ്രവർത്തകരാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നിൽ എത്തിയിരുന്നു. ഒന്‍പതുദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് രാഹുൽ ജയിൽ മോചിതനായ രാഹുലിനെ പുഷ്പവൃഷ്ടിയും വെടിക്കെട്ടും ഉൾപ്പെടെ നടത്തിയാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വരവേറ്റത്.
നേരത്തേ ജാമ്യം ലഭിച്ചെങ്കിലും രാഹുലിന്‍റെ ജയില്‍മോചനം അനിശ്ചിതത്വത്തിലായിരുന്നു. കോടതി ജാമ്യം അനുവദിച്ചെങ്കിലും ജാമ്യവ്യവസ്ഥ പ്രകാരമുള്ള തുക അടയ്ക്കാന്‍ സാധിക്കാത്തതിരുന്നതാണ് മോചനം അനിശ്ചിതത്വത്തിലാക്കിയത്. ട്രഷറി സമയം കഴിഞ്ഞതിനാലാണ് തുക അടയ്ക്കാന്‍ സാധിക്കാതിരുന്നത്. എന്നാല്‍ തുക അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാഹുലിന്‍റെ അഭിഭാഷകര്‍ ജഡ്ജിക്ക് സത്യവാങ്മൂലം നല്‍കിയതോടെയാണ് ജയില്‍മോചനത്തിന് വഴി തുറന്നത്. രഹുലിനെ സ്വീകരിക്കാനായി ഉള്‍പ്പെടെയുള്ള നേതാക്കളും നൂറുകണക്കിന് പ്രവര്‍ത്തകരും ജയിലിന് മുന്നിലുണ്ടായിരുന്നു.
സെക്രട്ടേറിയറ്റ് അക്രമ കേസിനു പിന്നാലെ ഡിജിപി ഓഫീസ് മാര്‍ച്ച് അക്രമ കേസിലും രാഹുലിനെ പ്രതിചേര്‍ത്തിരുന്നു. സെക്രട്ടേറിയറ്റ് മാര്‍ച്ച് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ആദ്യം ജാമ്യം ലഭിച്ചത്. തുടര്‍ന്ന് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലും ജാമ്യം ലഭിച്ചതോടെയാണ് ജയില്‍ മോചിതനാവുന്നത്.
രണ്ട് കേസുകളില്‍ കഴിഞ്ഞ ദിവസം ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് ഇന്നലെയാണ് ഡിജിപി ഓഫീസ് മാര്‍ച്ചുമായി ബന്ധപ്പെട്ട കേസിലെ ജാമ്യഹര്‍ജി കോടതി പരിഗണിച്ചത്. ഇന്നലെ ഉച്ചയ്ക്കു ശേഷം രണ്ടു കേസുകളില്‍ കൂടി ജാമ്യം ലഭിച്ചതോടെയാണ് രാഹുലിന് ജയിലില്‍ നിന്ന് പുറത്തിറങ്ങാനുള്ള വഴിയൊരുങ്ങിയത്. ഏറ്റവും ഒടുവിലായി വൈകിട്ട് സിജെഎം കോടതിയാണ് ജാമ്യം അനുവദിച്ചത്.
ഈ മാസം 9ന് രാവിലെ പത്തനംതിട്ടയിലെ വീട്ടില്‍ നിന്ന് കസ്റ്റഡിയിലെടുത്ത കന്റോണ്‍മെന്റ് പൊലീസ് തിരുവനന്തപുരത്തെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.