ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ

തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദം സ്ഥിതിചെയ്യുന്നു.
Rain alert for 5 days
ചക്രവാതച്ചുഴി, ന്യൂനമർദപാത്തി; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ
Updated on

തിരുവനന്തപുരം: വടക്കൻ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴി അടുത്ത 48 മണിക്കൂറിനുള്ളിൽ ന്യൂനമർദമായി ശക്തി പ്രാപിക്കാൻ സാധ്യത. ഇതിന്‍റെ ഫലമായി കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഓഗസ്റ്റ് 24 മുതൽ 28 വരെയുള്ള തീയതികളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

തെക്കു കിഴക്കൻ ഉത്തർപ്രദേശിനും വടക്കു കിഴക്കൻ മധ്യപ്രദേശിനും മുകളിലായി ശക്തി കൂടിയ ന്യൂന മർദം സ്ഥിതിചെയ്യുന്നു. പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ഓഗസ്റ്റ് 26-ഓടെ പടിഞ്ഞാറൻ മധ്യപ്രദേശിന്‌ മുകളിൽ തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കുകയും തുടർന്ന് രാജസ്ഥാൻ, ഗുജറാത്ത് മേഖലയിലേക്ക് നീങ്ങാനും സാധ്യത.

ഓഗസ്റ്റ് 24, 25 തീയതികളിൽ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Trending

No stories found.

Latest News

No stories found.