ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്

വെള്ളിയാഴ്ച എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മൂന്നു ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്.
ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ് | Rain alert in Sabarimala and beyond in Kerala
ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മഴ മുന്നറിയിപ്പ്Freepik
Updated on

തിരുവനന്തപുരം: മണ്ഡലകാലം തുടങ്ങാനിരിക്കെ ശബരിമല ഉൾപ്പെടെ കേരളത്തിന്‍റെ വിവിധ ഭാഗങ്ങൾ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച എട്ട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച മൂന്നു ജില്ലകൾക്കും മഴ മുന്നറിയിപ്പുണ്ട്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ 24 മണിക്കൂറിനിടെ 115 മില്ലീമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്. ഇത്രയും ജില്ലകളിലാണ് വെള്ളിയാഴ്ച അലർട്ട് നിലനിൽക്കുന്നത്. എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകൾക്കു മാത്രമാണ് ഇതുവരെയുള്ള നിരീക്ഷണത്തിൽ ശനിയാഴ്ചത്തേക്ക് മുന്നറിയിപ്പുള്ളത്.

അറബിക്കടലിൽ ഇരട്ട ചക്രവാതച്ചുഴി രൂപപ്പെട്ടിട്ടുള്ളതു കാരണം കേരളത്തിൽ രണ്ടു ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. 35 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.