രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

ഞായറാഴ്ച അഞ്ച് ജില്ലകളിലും മുന്നറിയിപ്പ്, ചൊവ്വാഴ്ച വരെ മഴ തുടരും
Rain alert Kerala
രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്Representative image
Updated on

തിരുവനന്തപുരം: ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ശനിയാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് നല്‍കി. ഞായറാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്.

ചൊവ്വാഴ്ച വരെ വടക്കന്‍ കേരളത്തില്‍ ശക്തമായ മഴ തുടരുമെന്നാണ് പ്രവചനം. കേരള തീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ തീരദേശവാസികള്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല.

എന്നാല്‍, കര്‍ണാടക തീരത്ത് മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്ന് മുന്നറിയിപ്പുണ്ട്.

Trending

No stories found.

Latest News

No stories found.