''എന്നെ വർഗീയവാദി എന്ന് വിളിക്കാൻ മുഖ്യമന്ത്രിക്ക് ധാർമികതയില്ല, പിണറായി നുണയൻ'', രാജീവ് ചന്ദ്രശേഖർ

''ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചു, കോൺഗ്രസും അതിൽ പ്രതികരിച്ചില്ല''
Rajeev Chandrasekhar
Rajeev Chandrasekharfile
Updated on

തിരുവനന്തപുരം: കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട പ്രസ്താവനയിൽ തന്നെ വിമർശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരേ ശക്തമായ നടപടിയുമായി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ. തന്നെ വർഗീയ വാദിയെന്നു വിളിക്കാൻ എന്ത് ധാർമികതയാണ് മുഖ്യമന്ത്രി പിണറായിവിജയനുള്ളതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിയും പ്രീണനവും അടക്കമുള്ള വിഷയങ്ങൾ ഉയർത്തുമ്പോൾ വർഗീയത എന്ന് പറഞ്ഞ് മറയ്ക്കാനാണ് ശ്രമിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഹമാസ് പ്രതിനിധിക്ക് കേരളത്തിലെ ഒരു സമ്മേളനത്തിൽ സംസാരിക്കാൻ അനുവദിച്ചു, എന്നാൽ കോൺഗ്രസും അതിൽ പ്രതികരിച്ചില്ല. തന്‍റെ രാഷ്ട്രീയ ആരോപണങ്ങളും അവിശ്വാസവും മുഖ്യമന്ത്രിക്ക് നേരെയാണെന്നും രാജീവ് ചന്ദ്രശേഖർ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

വളരെ ദുരന്തപൂർണമായ സംഭവമാണ് കളമശേരി സ്ഫോടനം. വർഗീയതയുടെ വിഷമെന്ന് മുഖ്യമന്ത്രി തന്നെക്കുറിച്ച് പരാമർശിച്ചു. വിധ്വംസക ശക്തികളെ പ്രീണിപ്പിച്ചതിന്‍റെ ചരിത്രമുണ്ട്. ഇതിന് ഇടതുപക്ഷവും കോൺഗ്രസും കൂട്ടുനിന്നു. ഹമാസിനെ കേരളത്തിലെ ഒരു ചടങ്ങില്‍ പങ്കെടുപ്പിച്ച വിഷയമാണ് താൻ ഉയർത്തിയത്. വിധ്വംസക ശക്തികൾക്കെതിരെ പറയുന്നവരേ വർഗീയവാദി എന്ന് മുഖ്യമന്ത്രി വിളിക്കുന്നു. എലത്തൂർ സംഭവം ഭീകരാക്രമണം അല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ആക്രമണത്തിൽ പിന്നീട് സാക്കിർ നായിക്ക് ഗ്രൂപ്പിന്‍റെ പങ്ക് വ്യക്തമായി. ഇത് പറഞ്ഞാലും വർഗീയവാദി എന്ന് വിളിക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

തനിക്ക് എല്ലാ മതക്കാരും ഒന്നു പോലെയാണ്. ഒരു വിഭാഗത്തിനു മേലും കുറ്റം ചുമത്താനുള്ള മത്സരത്തിന് താനില്ല. മുൻവിധിയോട് കൂടി ഞങ്ങൾ സമീപിച്ചിട്ടില്ല. ഹമാസ് നടത്തുന്ന കൂട്ടകൊലയെ കുറിച്ച് മൗനം പാലിക്കുന്നതിനെയാണ് താൻ ചോദ്യം ചെയ്യുന്നതെന്നും സ്വരാജും മുനീറും ഹമാസ് സ്വതന്ത്ര്യത്തിന് വേണ്ടി പോരാടുന്നവർ എന്ന് പറയുമ്പോൾ കേരളത്തിലെ യുവാക്കൾക്ക് എന്ത് സന്ദേശമാണ് നൽകുന്നതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.