കോഴിക്കോട്: മാസപ്പിറവി ദൃശമായതോടെ സംസ്ഥാനത്ത് നാളെ മുതൽ റംസാൻ വ്രതാരംഭം.
ഇനിയുള്ള ഒരുമാസക്കാലം മതവിശ്വാസികൾക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണ്. കോഴിക്കോട് കടപ്പുറത്ത് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തിൽ നാളെ റംസാൻ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തൂൽ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ കെ ആലിക്കുട്ടി മുസ്ലിയാർ, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ പാണക്കാട് തുടങ്ങിയവർ അറിയിച്ചു.