ജാമ്യം ലഭിക്കാവുന്ന വകുപ്പെന്ന് സർക്കാർ; രഞ്ജിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ranjith anticipatory bail approved
Ranjithfile image
Updated on

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണ കേസിൽ സംവിധായകൻ രഞ്ജിത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി ഹൈക്കോടതി. രഞ്ജിത്തിനെതിരേ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണെന്ന സർക്കാർ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

2009 ലാണ് കേസിനാസ്പദമായ സംഭവം. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമാണ് രഞ്ജിത്തിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സംഭവം നടന്നെന്ന് പറയുന്ന സമയത്ത് ജാമ്യം ലഭിക്കുന്ന വകുപ്പായിരുന്നു ഇതെന്ന് രഞ്ജിത്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

ആരോപണങ്ങൾക്ക് പിന്നിൽ തെറ്റായ ഉദേശ്യങ്ങളാണ്. 15 വര്‍ഷം മുമ്പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം ലഭിക്കാത്തതിനും പിന്നിലുള്ള നിരാശയും അമര്‍ഷവുമാണ് നടിയുടെ ഇപ്പോഴത്തെ പരാതിക്ക് പിന്നിൽ. താൻ നിരപരാധിയാണെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും രഞ്ജിത്തിന്‍റെ ഹർജിയിൽ പറയുന്നു.

Trending

No stories found.

Latest News

No stories found.