പത്തനംതിട്ടയിൽ എലിപ്പനി മൂലം ഒരാൾ മരിച്ചു

പത്തനംതിട്ടയിൽ എലിപ്പനി മൂലം ഒരാൾ മരിച്ചു

പ്രതിദിനം 11,000-ത്തിലധികം പേർക്കാണ് പനി ബാധിക്കുന്നത്.
Published on

പത്തനംതിട്ട: മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് പടർന്ന് പിടിച്ച് പകർച്ച വ്യാധികൾ. പത്തനംതിട്ടയിൽ എലിപ്പനി മൂലം ഒരാൾ മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശി രാജന്‍ (60) മരിച്ചു. കോട്ടയം മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം.

പാലക്കാട് കല്ലടിക്കോട് മണ്ണാത്തിപ്പാറ സ്വദേശി ജിനുമോൻ (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച മുൻപാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ആരോഗ്യ നില മോശമായതിനെത്തുടർന്ന് ശനിയാഴ്ച രാവിലെ മരണം സ്ഥിരീകരിച്ചു. ഇതോടെ ഡെങ്കിപ്പനി ബാധിച്ച് മരിച്ചവരുടെ എണ്ണം ഏഴായി.

സംസ്ഥാനത്ത് പകർച്ചപ്പനികൾ ഏറി വരുകയാണ്. പ്രതിദിനം 11,000-ത്തിലധികം പേർക്കാണ് പനി ബാധിക്കുന്നത്. ജാഗ്രത പുലർത്തണണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് ആവശ്യപ്പെട്ടിരുന്നു.