ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ

പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം അയച്ചിരുന്നു
ശാരീരിക, മാനസിക വെല്ലുവിളികൾ നേരിടുന്നവർക്ക് റേഷൻ കാർഡ് മസ്റ്ററിംഗ് ഇനി വീടുകളിൽ
Updated on

തിരുവനന്തപുരം : മാനസിക-ശാരീരിക വെല്ലുവിളികൾ നേരിടുന്നവർ മഞ്ഞ , പിങ്ക് റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരാണെങ്കിൽ അവരുടെ മസ്റ്റ്റിംഗ് നടത്തുന്നതിനായി രണ്ടാം ഘട്ടത്തിൽ ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിച്ച് മസ്റ്ററിംഗ് നടത്തുമെന്ന് ഭക്ഷ്യ വകുപ്പ് ഡയറക്ടർ.

മസ്റ്ററിംഗ് നടത്താത്ത റേഷൻ കാർഡിലെ അംഗങ്ങൾക്ക് ഏപ്രിൽ 1 മുതൽ റേഷൻ ആനുകൂല്യം ലഭിക്കുന്നതല്ല എന്ന് സർക്കാർ തീരുമാനം വന്നിരുന്നു എന്നാൽ പ്രായം ചെന്നവർ, ഭിന്നശേഷി ക്കാർ , കിടപ്പ് രോഗികൾ , ഗർഭിണികൾ എന്നിവർക്ക് മസ്റ്ററിംഗ് നടത്തുന്നതിന് റേഷൻ കടകളിൽ പോവുന്നത് പ്രവർത്തികമല്ലെന്നും തിരക്ക് മൂലം മണിക്കൂറുകളോളം കാത്ത് നിൽക്കുന്നതിനും ഏറെ പ്രയാസമാണെന്നും ഇവർക്കായി സർക്കാർ റേഷൻ കടകളിൽ പോവാതെ മസ്റ്ററിംഗ് നടത്തുന്നതിന് അടിയന്തിര നടപടി കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവർത്തകനായ അഷ്റഫ് കളത്തിങ്ങൽ പാറ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി, ഭക്ഷ്യ വകുപ്പ് മന്ത്രി എന്നിവർക്ക് നിവേദനം അയച്ചിരുന്നു.

തുടർന്ന് ഇതിനു ഉചിതമായ നടപടി കൈകൊണ്ട് നടപടി സ്വീകരിക്കാൻ സിവിൽ സപ്ളൈ ഡയറക്ടർക്ക് മുഖ്യമന്ത്രിയും ഭക്ഷ്യ വകുപ്പ് മന്ത്രിയും നിർദേശം നൽകിയിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ സിവിൽ സപ്ളൈസ് വകുപ്പ് ഡയറക്ടർ നടപടി സ്വീകരിക്കുകയായിരുന്നു.

Trending

No stories found.

Latest News

No stories found.