തിരുവനന്തപുരം: ഉഷ്ണ തരംഗം പരിഗണിച്ച് സംസ്ഥാനത്തെ റേഷൻ കടകളുടെ പ്രവർത്തന സമയം പുനഃക്രമീകരിച്ചു. തിങ്കളാഴ്ച മുതൽ രാവിലെ എട്ടു മണി മുതൽ 11 മണി വരെയും വൈകിട്ട് നാലു മുതൽ എട്ടു വരെയുമാണ് പുതിയ സമയക്രമം.
അതേസമയം, ഈ മാസത്തെ ഭക്ഷ്യ ധാന്യങ്ങളുടെ വിതരണവും തിങ്കളാഴ്ച ആരംഭിക്കും. കഴിഞ്ഞ മാസത്തെ റേഷൻ വിതരണം ഈ മാസം മൂന്ന് വരെ നീട്ടിയിരുന്നു.