കടൽ ക്ഷോഭം: കേരള തീരത്ത് റെഡ് അലർട്ട്; ബീച്ചുകളിൽ പോകരുത്

മലപ്പുറം, കണ്ണൂർ ജില്ലകളിൽ മഴ അതിശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
മലപ്പുറം, കണ്ണൂർ ജില്ലകളിൽ മഴ അതിശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട് Red alert on Kerala coast, beaches
കടൽ ക്ഷോഭം: കേരള തീരത്ത് റെഡ് അലർട്ട്; ബീച്ചുകളിൽ പോകരുത്Freepik.com - Representative image
Updated on

തിരുവനന്തപുരം: കേരള തീരത്ത് കടൽക്ഷോഭ സാധ്യത നിലനിൽക്കുന്നത് കണക്കിലെടുത്ത് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പുലർച്ചെ 5.30 മുതൽ ബുധനാഴ്ച രാത്രി 11.30 വരെ 1.0 മുതൽ 2.0 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

തമിഴ്‌നാട്ടിലെ തൂത്തുക്കുടി കന്യാകുമാരി, തീരങ്ങളിലും ലക്ഷദ്വീപ്, മാഹി, കർണാടക തീരങ്ങളിലും ഉയർന്ന തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും ജാഗ്രതാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കണം. അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഈ സമയത്ത് ഒഴിവാക്കേണ്ടതാണ്.

കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തിൽ കടലിലേക്ക് മത്സ്യബന്ധന യാനങ്ങൾ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. തിരമാല ശക്തിപ്പെടുന്ന ഘട്ടത്തിൽ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണം.

മുന്നറിയിപ്പ് പിൻവലിക്കുന്നത് വരെ ബീച്ചുകൾ കേന്ദ്രീകരിച്ചുള്ള വിനോദ സഞ്ചാരം ഉൾപ്പെടെയുള്ള എല്ലാ പ്രവർത്തനങ്ങളും പൂർണമായി ഒഴിവാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മലപ്പുറം, കണ്ണൂർ ജില്ലകളിൽ മഴ അതിശക്തമാകാനുള്ള സാധ്യതയുള്ളതിനാൽ ഓറഞ്ച് അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.