മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പ്: ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്‍റെ വാദം പൊളിഞ്ഞു

വിവാദമായ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.
Religiously-based WhatsApp group: Gopalakrishnan's claim that his phone was hacked is debunked
കെ. ഗോപാലകൃഷ്ണൻ
Updated on

തിരുവനന്തപുരം: മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പ് സംഭവത്തിൽ കുഴപ്പത്തിലായി വ്യവസായ-വാണിജ്യ ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ. മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിലുളള വാട്ട്സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് കെ. ഗോപാലകൃഷ്ണന്‍റെ ഫോണുകൾ ഹാക്ക് ചെയ്താണെന്ന് കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്.

ഫോറൻസിക് പരിശോധനയിൽ ഫോണുകൾ ഫോർമാറ്റ് ചെയ്തെന്നും സ്റ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് റിപ്പോർട്ട് നൽകി. വിവാദമായ ഗ്രൂപ്പുകൾ ഡിലീറ്റ് ചെയ്തതിനാൽ ഹാക്കിങ് സ്ഥിരീകരിക്കാനാവില്ലെന്ന് മെറ്റ നേരത്തേ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഗോപാലകൃഷ്ണന്‍റെ ഫോണിൽ പ്ലേ സ്റ്റോറിൽ നിന്നാല്ലാത്ത അപ്ലിക്കേഷനുകൾ ഉപയോഗിച്ചിട്ടില്ലെന്ന് ഗൂഗിൾ പൊലീസിനെ അറിയിച്ചിരുന്നു. ഫോൺ മറ്റിടങ്ങളിൽ നിന്ന് നിയന്ത്രിക്കപ്പെട്ടിട്ടില്ലെന്ന് ഇന്‍റർനെറ്റും മറുപടി നൽകിട്ടുണ്ട്. ഇതോടെ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയത് ഫോൺ ഹാക്ക് ചെയ്താണെന്ന ഗോപാലകൃഷ്ണന്‍റെ വാദം പൊളിഞ്ഞു.

Trending

No stories found.

Latest News

No stories found.