പാലക്കാട്: കൊടുവായൂരിൽ അമിത വേഗത്തിലെത്തിയ കാറിടിച്ച് വയോധികർക്ക് ദാരുണാന്ത്യം. 65 ഉം 60 ഉം വയസുള്ള വയോധികനും വയോധികയുമാണ് മരിച്ചത്. ഡ്രൈവർ മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് പറയുന്നു. എളവഞ്ചേരി സ്വദേശി പ്രേംനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വീതികുറഞ്ഞ വഴിയിലൂടെ അമിത വേഗത്തിലെത്തിയ കാർ ഇടതുവശം ചേർന്ന് നടന്നു പോയ 2 വയോഘികരെ ഇടിച്ചിടുകയായിരുന്നു. 10 മീറ്ററിലധികം ദൂരത്തേക്ക് തെറിച്ചു വീണ സ്ത്രീയും പുരുഷനും മരണപ്പെട്ടത്. മരണപ്പെട്ടവരുടെ വിവരങ്ങൾ കിട്ടിയിട്ടില്ല. ഭിക്ഷാടകരാണെന്നാണ് സംശയം. പാലക്കാട് ജില്ലാ ആശുപത്രിയില്‍ മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്. മരിച്ചവരെ തിരിച്ചറിയാന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവസ്ഥലത്തുവെച്ചു തന്നെ ഡ്രൈവർ കീഴടങ്ങിയിരുന്നു.