കോതമംഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം ആറാം മൈലിൽ വാഹനാപകടം. നിയന്ത്രണം വിട്ട കാർ ഓടയിലേക്ക് വീണു. വെള്ളിയാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം.
മൂന്നാറിലേക്ക് പോയ വിനോദസഞ്ചാരികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. സാരമായി പരിക്കേറ്റ കാർയാത്രികരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.