ടിപി വധം: കണ്ടെത്തേണ്ടത് മുഖ്യ സൂത്രധാരനെയെന്ന് ആർപിഐ

P.R. Somdev
P.R. Somdev
Updated on

കൊച്ചി: ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും ഇനി കണ്ടത്തേണ്ടത് സൂത്രധാരകനെയാണെന്നും റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന പ്രസിഡന്‍റ് പി.ആര്‍. സോംദേവ്. ചന്ദ്രശേഖരനെ നിഷ്ഠുരമായി കൊല ചെയ്യാന്‍ ആസൂത്രണം നടത്തിയ വ്യക്തിയെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ടിപിയുടെ ഭാര്യക്കു വേണ്ട നിയമ സഹായത്തിന് പിന്തുണ നല്‍കുമെന്നും സോംദേവ് അറിയിച്ചു.

ക്രൂരമായ കൊലപാതകത്തെ സിപിഎം എങ്ങനെ ന്യായീകരിക്കുന്നുവെന്ന് കോടതിയിലെ വാദങ്ങളിലൂടെ കേരളക്കര കണ്ടുകൊണ്ടിരിക്കുകയാണ്. നിലവിൽ ഹൈക്കോടതി വിധി സ്വാഗതാര്‍ഹമാണ്.

കേസിന്‍റെ സൂത്രധാരകന്‍ ഇപ്പോഴും മറഞ്ഞിരിക്കുകയാണെന്നും ഈ കേസില്‍ ഇനിയും കൂടുതല്‍ നിയമയുദ്ധത്തിന് വഴിതെളിയിക്കുന്നതാണെന്നും ടിപിയുടെ ഭാര്യ കെ.കെ. രമ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ രമയുടെ പ്രസ്താവന യഥാവിധം മറ്റൊരു ഏജന്‍സി കൂടി അന്വേഷിച്ച് യഥാഥ പ്രതി ആരാണെന്നും ടിപിയുടെ കൊലപാതകത്തിന് പിന്നില്‍ എന്താണെന്നും കണ്ടെത്തേണ്ടത് അനിവാര്യമാണെന്നും സോംദേവ്.

ഇത്തരത്തിലുള്ള നിരവധി കൊലപാതകങ്ങള്‍ കേരള രാഷ്‌ട്രീയത്തില്‍ അരങ്ങേറിയിട്ടുണ്ട്. എന്നാല്‍, ആ കേസുകളിലൊന്നും യഥാഥ സൂത്രധാരകനെ പുറത്തു കൊണ്ടുവരാനോ ശിക്ഷിക്കാനോ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. കെ.കെ. രമ ആവശ്യപ്പെട്ടാല്‍ എന്ത് സഹായവും നല്‍കാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ തയാറാകുമെന്നും സോംദേവ്.

Trending

No stories found.

Latest News

No stories found.