നിഹാലിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ

സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ, നായ ആക്രമിച്ചപ്പോൾ നിലവിളിക്കാനോ ഒച്ച വയ്ക്കാനോ നിഹാലിനു സാധിച്ചിരുന്നില്ല
നിഹാലിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ
Updated on

തിരുവനന്തപുരം: തെരുവു നായ്ക്കളുടെ ആക്രമണത്തിൽ മരിച്ച കണ്ണൂര്‍ മുഴപ്പിലങ്ങാട്ടെ നിഹാല്‍ എന്ന പതിനൊന്നുകാരന്‍റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് 10 ലക്ഷം രൂപ അനുവദിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

ഈ മാസം 11നാണ് നിഹാല്‍ തെരുവുനായ ആക്രമണത്തില്‍ മരണപ്പെട്ടത്. വീടിന് അര കിലോമീറ്റർ അകലെ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്.

സംസാരശേഷിയില്ലാത്ത കുഞ്ഞായതിനാൽ നിലവിളിക്കാനോ ഒച്ച വയ്ക്കാനോ സാധിച്ചില്ല. ആളൊഴിഞ്ഞ പറമ്പിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

Trending

No stories found.

Latest News

No stories found.