വഴിനീളെ ഹോൺ മുഴക്കി; ബസ് ഡ്രൈവറെ 2 മണിക്കൂർ 'നിർത്തി' നിയമം പഠിപ്പിച്ച് ആർടിഒ

എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ പോയി കുടുങ്ങിയത്.
RTO punishes bus driver for continuous unnecessary honking
വഴിനീളെ ഹോൺ മുഴക്കി; ബസ് ഡ്രൈവറെ 2 മണിക്കൂർ 'നിർത്തി' നിയമം പഠിപ്പിച്ച് ആർടിഒrepresentative image
Updated on

കൊച്ചി: വഴിനീളെ ഹോൺ മുഴക്കി ശല്യമുണ്ടാക്കിയ ബസ് ഡ്രൈവറെ 2 മണിക്കൂർ നിർത്തി നിയമം പഠിപ്പിച്ച് ആർടിഒ. മഞ്ഞുമ്മൽ സ്വദേശി ഡ്രൈവർ ജിതിനായിരുന്നു ആർടിഒയുടെ സ്റ്റഡി ക്ലാസ്. എലൂർ- മട്ടാഞ്ചേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസാണ് ഹോൺ മുഴക്കിയെത്തി ആർടിഒയുടെ മുൻപിൽ പോയി കുടുങ്ങിയത്. ഡ്രൈവറെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയ ആർടിഒ 2 മണിക്കൂർ നിന്ന നിൽപ്പിൽ നിർത്തി ഗതാഗത നിയമ പുസ്തകം വായിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച രാവിലെ 9 നായിരുന്നു സംഭവം. ഏലൂർ ഫാക്ട് ജംങ്ഷനിനു സമീപം ആർടിഒ കെ മനോജിന്‍റെ കാറിന് പിന്നിലൂടെ അമിത ശബ്ദത്തിൽ തുടരെ ഹോൺ മുഴക്കി ബസ് വന്നത്. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ അടുത്ത സ്റ്റോപ്പിൽ ആർടിഒ ബസ് തടയുകയായിരുന്നു. ട്രിപ് അവസാനിച്ച ശേഷം ഡ്രൈവറോട് ആർടി ഓഫിസിലെത്താൻ നിർദേശിച്ചു.

3 മണിയോടെ ഓഫിസിലെത്തിയ ജിതിന് മലയാളത്തിൽ അച്ചടിച്ച ഗതാഗത നിയമ പുസ്തകം നൽകിക്കൊണ്ട് ചേംബറിന്‍റെ ഒരു വശത്തേക്ക് മാറി നിന്ന് വായിക്കാൻ നിർദേശിച്ചു. 5 മണിയോടെയാണ് പുസ്തകം വായിച്ച് തീർത്തത്. ഒടുവിൽ നിയമം പഠിച്ചെന്ന് ഉറപ്പാക്കാൻ ഏതാനും ചോദ്യങ്ങൾ ചോദിച്ച് അതിന് ഉത്തരം പറയിച്ച ശേഷമാണ് ആർടിഒ വിട്ടയച്ചത്.

Trending

No stories found.

Latest News

No stories found.