നിലക്കൽ-പമ്പ സർവീസുകൾക്ക് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് കേരളം സുപ്രീംകോടതിയിൽ

മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് 20 ബസുകൾ വാടകയ്‌ക്കെടുത്ത് സൗജന്യമായി സർവീസ് നടത്താൻ അനുമതി തേടിയാണ് വിഎച്ച്പി സുപ്രീം കോടതിയെ സമീപിച്ചത്
sabarimala pamba nilakkal ksrtc service kerala  files affidevit in supreme court
മണ്ഡല-മകരവിളക്ക് കാലത്ത് സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് സംസ്ഥാനം സുപ്രീംകോടതിയിൽ
Updated on

ന്യൂഡൽഹി: മണ്ഡല-മകരവിളക്ക് കാലത്ത് നിലക്കൽ - പമ്പ സർവീസിന് അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ. സൗജന്യ സർവീസ് നടത്തണമെന്ന വിഎച്ച്പിയുടെ നിർദേശം അംഗീകരിക്കാൻ സ്കീം നിലവിൽ ഇല്ലെന്നും സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കേരളം വ്യക്തമാക്കുന്നു. സൗജന്യ യാത്ര സംബന്ധിച്ച വിഎച്ച്പി ഹർജി തള്ളണമെന്നും കേരളം ആവശ്യപ്പെടുന്നു.

മണ്ഡല-മകരവിളക്ക് സീസൺ കാലത്ത് 20 ബസുകൾ വാടകയ്ക്കെടുത്ത് സൗജന്യമായി സർവീസ് നടത്താൻ അനുമതി തേടിയാണ് വിഎച്ച്പി സുപ്രീം കോടതിയെ സമീപിച്ചത്. സംസ്ഥാന സർക്കാർ ഇറക്കിയിട്ടുള്ള ഉത്തരവ് പ്രകാരം ഘാട്ട് റോഡുകളിൽ 25 ശതമാനവും ഉത്സവ സീസണുകളിൽ 30 ശതമാനവും അധിക തുക ഈടാക്കാൻ കെഎസ്ആർടിസിക്ക് അധികാരമുണ്ടെന്നാണ് കേരളം വ്യക്തമാക്കുന്നു.

Trending

No stories found.

Latest News

No stories found.