ശബരിമലയിൽ ആകെ വരുമാനം 357.47 കോടി

ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ലും ഈ ​വ​ർ​ഷം വ​ർ​ധ​ന​യു​ണ്ടാ​യി. 50 ല​ക്ഷം ഭ​ക്ത​രാ​ണ് ഇ​ത്ത​വ​ണ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്
Sabarimala
Sabarimala
Updated on

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല മ​ണ്ഡ​ല- മ​ക​ര​വി​ള​ക്ക് സീ​സ​ണി​ൽ 2023-24 വ​ർ​ഷ​ത്തെ ല​ഭി​ച്ച ആ​കെ വ​രു​മാ​നം 357.47 കോ​ടി രൂ​പ​യാ​ണെ​ന്ന് തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. പ്ര​ശാ​ന്ത്.

ക​ഴി​ഞ്ഞ വ​ർ​ഷം 347.12 കോ​ടി രൂ​പ​യാ​യി​രു​ന്നു വ​രു​മാ​നം. ഈ ​വ​ർ​ഷം 10.35 കോ​ടി​യു​ടെ വ​ർ​ധ​ന.​അ​ര​വ​ണ വി​ൽ​പ​ന​യി​ലൂ​ടെ 146,99,37,700 രൂ​പ​യും അ​പ്പം വി​ൽ​പ​ന​യി​ലൂ​ടെ 17,64,77,795 രൂ​പ​യും ല​ഭി​ച്ചു. കാ​ണി​ക്ക ഇ​നി​യും എ​ണ്ണി​ക്ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നും ഈ ​ഇ​ന​ത്തി​ൽ ല​ഭി​ച്ച വ​രു​മാ​നം 10 കോ​ടി​യെ​ങ്കി​ലും ഉ​ണ്ടാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് അ​റി​യി​ച്ചു.

ഭ​ക്ത​രു​ടെ എ​ണ്ണ​ത്തി​ലും ഈ ​വ​ർ​ഷം വ​ർ​ധ​ന​യു​ണ്ടാ​യി. 50 ല​ക്ഷം ഭ​ക്ത​രാ​ണ് ഇ​ത്ത​വ​ണ ശ​ബ​രി​മ​ല​യി​ലെ​ത്തി​യ​ത്. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഇ​ത് 44 ല​ക്ഷ​മാ​യി​രു​ന്നു . 5 ല​ക്ഷം ഭ​ക്ത​രാ​ണ് ഇ​ത്ത​വ​ണ അ​ധി​ക​മാ​യി വ​ന്ന​ത്.

ഇ​ത്ത​വ​ണ​ത്തെ മ​ണ്ഡ​ല​കാ​ലം ആ​രം​ഭി​ക്കു​ന്ന​തി​ന് 7 മാ​സം മു​ൻ​പെ ത​ന്നെ മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ യോ​ഗം ചേ​ർ​ന്ന് ഒ​രു​ക്ക​ങ്ങ​ൾ വി​ല​യി​രു​ത്തി. തു​ട​ർ​ന്ന് ദേ​വ​സ്വം മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ലും വി​വി​ധ യോ​ഗ​ങ്ങ​ൾ ന​ട​ത്തി പു​രോ​ഗ​തി വി​ല​യി​രു​ത്തി. എ​ല്ലാ വ​കു​പ്പു​ക​ളു​ടെ​യും ഏ​കോ​പ​നം കൂ​ടി ആ​യ​പ്പോ​ൾ ഇ​ത്ത​വ​ണ​ത്തെ തീ​ർ​ഥാ​ട​നം ഭം​ഗി​യാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​ഞ്ഞു. മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത്ത​വ​ണ ശു​ചീ​ക​ര​ണ കാ​ര്യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ശ്ര​ദ്ധി​ക്കാ​നാ​യി. മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​കും അ​ടു​ത്ത വ​ർ​ഷം ഒ​രു​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Trending

No stories found.

Latest News

No stories found.